June 7, 2026

കെയർ ആൻ്റ് ഷെയർ ചാരിറ്റബിൾ സൊസൈറ്റി ശുദ്ധജല സന്ദേശ യാത്ര വയനാട്ടിൽ പര്യടനം നടത്തി

0
IMG_20221019_121725.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : കേരളത്തിൽ പ്രളയത്തിന് ശേഷം കുടിവെള്ള സ്രോതസ്സുകൾ മലിനമായ സാഹചര്യത്തിലാണ് കെയർ ആൻ്റ് ഷെയർ ചാരിറ്റബിൾ സൊസൈറ്റി ശുദ്ധ ജല സന്ദേശം നൽകി യാത്ര സംഘടിപ്പിച്ചത്. 
ഒക്ടോബർ 16 മുതൽ 31 വരെ എല്ലാ ജില്ലകളിലും പര്യടനം നടത്തും.     നാട്ടിലെ ജലാശയങ്ങളുടെ  ഗുണവും പ്രശ്നങ്ങളും  ജനങ്ങളിലേക്ക് എത്തിക്കും. ശുദ്ധമായ ജലം ജനങ്ങൾക്ക് ലഭ്യമാകണം എന്ന ഉദ്ദേശത്തോടെ എല്ലാ ജില്ലകളിലും അർഹതപ്പെട്ടവർക്ക്  വാട്ടർ പ്യൂരിഫയർ  സൗജന്യമായി  നൽകുന്നുണ്ട് . വയനാട്ടിൽ  എസ്.കെ.എം.ജെ. സ്കൂളിന് നൽകിയ വാട്ടർ പ്യൂരിഫയർ  സിനിമ നടൻ അബു സലിം  വിദ്യാർത്ഥികൾക്ക് കൈമാറി. ഹെഡ്മാസ്റ്റർ അനിൽ കുമാർ അധ്യക്ഷത വഹിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *