ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു

കൽപ്പറ്റ : കല്‍പറ്റ എന്‍.എം.എസ്.എം ഗവ.കോളേജില്‍ എന്‍.എസ്.എസിന്റെയും കോളേജ് ജാഗ്രതാ സമിതിയുടെയും നേതൃത്വത്തില്‍ ജനമൈത്രി പോലീസ് കോളേജിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ജനമൈത്രി പോലീസ് വയനാട് ജില്ല നോഡല്‍ ഓഫീസര്‍ ഡി.വൈ.എസ്.പി മനോജ് കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കമ്പളക്കാട് പോലീസ് ഇന്‍സ്പെക്ടര്‍ എം.എ സന്തോഷ് ക്ലാസ്സെടുത്തു. പ്രിന്‍സിപ്പല്‍ ഡോ.രാജി മോള്‍ അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ വിനോദ് തോമസ്, നീരജ് വി.എസ് എന്നിവര്‍ സംസാരിച്ചു.



Leave a Reply