ലഹരി പ്രതിരോധ മനുഷ്യമതിൽ തീർത്തു

തരിയോട് :നിര്‍മല ഹൈസ്‌കൂളില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മനുഷ്യമതില്‍ നിര്‍മിച്ചു. വിദ്യാര്‍ഥികളും അധ്യാപകരും അനധ്യാപക ജീവനക്കാരും രക്ഷിതാക്കളും വിദ്യാലയത്തിനു ചുറ്റും തീര്‍ത്ത മതിലിന്റെ ഭാഗമായി. വിദ്യാലയവളപ്പിലേക്കു ലഹരിവസ്തുക്കള്‍ കടത്തിവിടില്ലെന്ന സന്ദേശം ഉയര്‍ത്തിയാണ് മതില്‍ തീര്‍ത്തത്. തോളോടുതോള്‍ ചേര്‍ന്നു മതിലിന്റെ ഭാഗമായവര്‍ ‘സേ നോ ടു ഡ്രഗ്‌സ്’ ബാഡ്ജ് ധരിച്ചു. തരിയോട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷമീം പാറക്കണ്ടി പ്രതിരോധമതില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഹെഡ്മാസ്റ്റര്‍ ജോബി മാനുവല്‍, സീനിയര്‍ അധ്യാപകന്‍ സി.കെ. രവീന്ദ്രന്‍, സ്‌കൂള്‍ ലീഡര്‍ ഹാദി നിഹാദ് എന്നിവര്‍ പ്രസംഗിച്ചു.
ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണം, പോസ്റ്റര്‍ രചന, പ്രതിജ്ഞയെടുക്കല്‍, ബാഡ്ജ് ധരിക്കല്‍, പതിരോധ മതില്‍ നിര്‍മാണം, സൈക്കിള്‍ റാലി, ഫ്‌ളാഷ് മോബ്, ഫുട്‌ബോള്‍ മത്സരം എന്നിവ നടത്തുന്നതിന് സ്‌കൂള്‍ ജാഗ്രതാസമിതി തീരുമാനിച്ചിരുന്നു. മാനേജര്‍ ഫാ.സജി മാത്യു പുഞ്ചയില്‍, പിടിഎ പ്രസിഡന്റ് ടി.ജെ. റോബര്‍ട്ട്, എംപിടിഎ പ്രസിഡന്റ് ജയ്‌നി തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍. വിദ്യാലയത്തില്‍ സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ്, സ്റ്റുഡന്റ് പോലീസ് കാഡറ്റ്, ജൂണിയര്‍ റെഡ്‌ക്രോസ്, എന്‍സിസി, ലിറ്റില്‍ കൈറ്റ്‌സ്, ദേശീയ ഹരിതസേന എന്നിവ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. പോലീസ്, എക്‌സൈസ്, ഹെല്‍ത്ത്, പഞ്ചായത്ത്, വിദ്യാഭ്യാസ അധികൃതര്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്.



Leave a Reply