June 6, 2026

ആയുർവേദ ദിനാചരണം നടത്തി

0
IMG_20221021_181257.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :വയനാട് ആയുഷ്      ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ആയുർവേദ  ദിനാചരണം  മാനന്തവാടി തിരുനെല്ലി ആശ്രമം ട്രൈബൽ റെസിഡൻസി സ്കൂളിൽ  വച്ചു നടത്തപ്പെട്ടു . സ്കൂൾ  ഹെഡ്മാസ്റ്റർ രാജൻ  സ്വാഗതം പറഞ്ഞു.സീനിയർ സൂപ്രണ്ട്  ശശി. എം അദ്ധ്യക്ഷത വഹിച്ചു.മാനേജർ  അനിൽ കുമാർ ആശംസ രേഖപ്പെടുത്തി.'ആയുർവേദം കുട്ടികളിലേക്ക്' എന്ന വിഷയത്തെ  കുറിച്ച് ഡോ അനു ജോസ് ക്ലാസ്സെടുത്തു.കോളനികളിലെ ഔഷധ സസ്യങ്ങളെ കുറിച്ച്  ഡോ അരുൺ ബേബി ക്ലാസെടുത്തു.ലഹരി വിമോചന  ബോധവൽക്കരണ ക്ലാസ്സിന് ഡോ: ഹുസ്ന ബാനു  നേതൃത്വം നൽകി.കുട്ടികൾക്കായി ആയുർവേദ  ക്വിസ്,ഔഷധ സസ്യപ്രദർശനം, പോസ്റ്റർ പ്രദർശനം,മെഡിക്കൽ ക്യാമ്പ് എന്നിവ ഇതോടൊപ്പം നടത്തപ്പെട്ടു. ആയുഷ് ട്രൈബൽ ക്ലബിന്റെ നേതൃത്വത്തിൽ സ്കൂളിൽ 'കരിന്തണ്ടൻ ഔഷധോദ്യാനം ' നിർമ്മിച്ചു.സ്റ്റാഫ്‌ സെക്രട്ടറി സഫീർ നന്ദി രേഖപ്പെടുത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *