April 25, 2024

തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാധ്യമ അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം

0
Img 20221022 124444.jpg
വോട്ടര്‍മാരെ ബോധവത്‌ക്കരിക്കുന്ന റിപ്പോര്‍ട്ടുകള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഏര്‍പ്പെടുത്തിയ 2022ലെ ദേശീയ മാധ്യമ അവാര്‍ഡുകള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. അച്ചടി മാധ്യമം, ദൃശ്യമാധ്യമം, ഇലക്ട്രോണിക് (റേഡിയോ ) മാധ്യമം, ഓണ്‍ലൈന്‍/സോഷ്യല്‍ മീഡിയ വിഭാഗങ്ങളിലാണ് പുരസ്‌ക്കാരം. തിരഞ്ഞെടുപ്പിനെപ്പറ്റി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്ന മാധ്യമ റിപ്പോര്‍ട്ടുകളാണ് പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. ദേശീയ സമ്മതിദായക ദിനമായ 2023 ജനുവരി 25 ന് അവാര്‍ഡുകള്‍ നല്‍കും. ഓരോ വിഭാഗത്തിലേക്കും വെവ്വേറെ അപേക്ഷകള്‍ സമര്‍പ്പിക്കണം.
അച്ചടി മാധ്യമങ്ങളിലെ എന്‍ട്രികള്‍ അയക്കുമ്പോള്‍ അവാര്‍ഡിന് പരിഗണിക്കുന്ന കാലയളവിനുള്ളില്‍ ചെയ്ത റിപ്പോര്‍ട്ടുകളുടെ കൃത്യമായ എണ്ണം, പി.ഡി.എഫ് കോപ്പി അല്ലെങ്കില്‍  വൈബ്സൈറ്റ്  അഡ്രസ് അതുമല്ലെങ്കില്‍ പത്രങ്ങളിലോ മറ്റ് അച്ചടി മാധ്യമങ്ങളിലോ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്, പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച പരിപാടികള്‍ ഉണ്ടെങ്കില്‍ അവയുടെ വിശദാംശം തുടങ്ങിയവ ഉള്‍പ്പെടുത്തണം. ദൃശ്യ-ശ്രവ്യ മാധ്യമ വിഭാഗത്തിലെ എന്‍ട്രികൾ അയക്കുമ്പോള്‍ നിര്‍ദ്ദിഷ്ട കാലയളവിനുള്ളില്‍ തയ്യാറാക്കിയ മാധ്യമ റിപ്പോര്‍ട്ടിന്റെ സി.ഡി/ ഡി.വി.ഡി/പെന്‍ഡ്രൈവ് എന്നിവ ഉള്‍പ്പെടുത്തണം. വാര്‍ത്ത/ പരിപാടി ബ്രോഡ്കാസ്റ്റ് ചെയ്യപ്പെട്ട ദൈര്‍ഘ്യം, പൊതുജനങ്ങളെ ഉള്‍പ്പെടുത്തി  നടത്തിയ പരിപാടിയാണെങ്കില്‍ അതിന്റെ വിശദാംശം എന്നിവയും ഉള്‍പ്പെടുത്തണം. ഓണ്‍ലൈന്‍ മാധ്യമ വിഭാഗത്തിലെ എന്‍ട്രികളില്‍ പി.ഡി.എഫ് കോപ്പി അല്ലെങ്കില്‍ ലേഖനത്തിന്റെ വെബ്സൈറ്റ് ലിങ്ക് , പൊതുജനങ്ങള്‍ നേരിട്ട് പങ്കെടുത്ത പരിപാടിയാണെങ്കില്‍ അതിന്റെ വിശദാംശം, ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ജനങ്ങളില്‍ സൃഷ്ടിച്ച സ്വാധീനം എന്നിവയും ചേര്‍ക്കണം. 
ഇംഗ്ളീഷിലും ഹിന്ദിയിലും അല്ലാതെ സമര്‍പ്പിക്കുന്ന എന്‍ട്രികളില്‍ ഇംഗ്ളീഷ് പരിഭാഷ ഉറപ്പായും ഉള്‍പ്പെടുത്തിയിരിക്കണം. എന്‍ട്രികള്‍ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം അന്തിമമായിരിക്കും. എന്‍ട്രികളില്‍ മാധ്യമ സ്ഥാപനത്തിന്റെ പേര്, വിലാസം, ടെലിഫോണ്‍ നമ്പര്‍, ഇ- മെയില്‍ വിലാസം, ഫാക്സ് നമ്പര്‍ എന്നിവ രേഖപ്പെടുത്തണം.എന്‍ട്രികള്‍ നവംബര്‍ 30 ന് മുമ്പ് ശ്രീ  ലവ് കുശ് യാദവ്, അണ്ടര്‍ സെക്രട്ടറി (കമ്യൂണിക്കേഷന്‍) ഇലക്ഷന്‍ കമ്മിഷന്‍ ഒഫ് ഇന്ത്യ, നിര്‍വചന്‍ സദന്‍, അശോക റോഡ്, ന്യൂ ഡല്‍ഹി 110001 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇമെയില്‍ : media-division@eci.gov.in, ഫോണ്‍: 011-23052033.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *