April 20, 2024

കയർ ഭൂവസ്ത്രം ഏറ്റവും കൂടുതൽ ഉപയോഗിച്ച മുട്ടിൽ ഗ്രാമ പഞ്ചായത്തിന് ആദരവ്

0
Img 20221022 175624.jpg
മുട്ടിൽ :കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തും, പ്രോജക്ട് ഓഫീസ് ( കയർ), കോഴിക്കോടും  സംയുക്തമായി ഗ്രാമപഞ്ചായത്ത് , ബ്ലോക്ക്  പഞ്ചായത്ത് ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമായി തൊഴിലുറപ്പ് പദ്ധതിയും – കയർ ഭൂവസ്ത്ര വിനിയോഗവും എന്ന വിഷയത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. പ്രസ്തുത പരിപാടി കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ്    നസീമ ടീച്ചർ  ഉദ്ഘാടനം ചെയ്തു. ഏറ്റവും കൂടുതൽ കയർ ഭൂവസ്ത്രം വാങ്ങിച്ച മുട്ടിൽ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിക്കുള്ള  ഉപഹാരവും അവർ നൽകി.  ബ്ലോക്ക് പഞ്ചായത്ത്  വികസന സ്റ്റാന്റിങ്  കമ്മിറ്റി ചെയർ പേഴ്സൺ ചന്ദ്രിക കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച സെമിനാറിൽ ശശികുമാർ . പി,പ്രോജക്ട് ഓഫീസർ  (കയർ ), കോഴിക്കോട് സ്വാഗതം പറഞ്ഞു. പ്രസ്തുത ചടങ്ങിൽ  വൈത്തിരി ഗ്രാമ പഞ്ചായത്ത് വൈസ്   പ്രസിഡന്റ് ഉഷ ജ്യോതിദാസ് , വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  രേണുക ഇ. കെ, മുട്ടിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നസീമ മങ്ങാടൻ , തരിയോട്  ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ്  ഷിബു വി.ജി , പൊഴുതന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്     അനസ് റോഷ്ന സ്റ്റെഫി, മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ഓമന രമേഷ് , പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജാ കൃഷ്ണൻ, മുപ്പൈ നാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  എ. കെ റഫീഖ്  എന്നിവർ ആശംസ അർപ്പിച്ചു. കൽപ്പറ്റ  ബ്ലോക്ക് പ്രോഗ്രാം  ഓഫീസർ ജോർജ് ജോസഫ് പരിപാടിയ്ക്ക് നന്ദി പറഞ്ഞു. കയർ ഭൂവസ്ത്ര വിതാനം – സാങ്കേതിക വശങ്ങൾ എന്ന വിഷയത്തിൽ അശ്വിൻ.ആർ, ടെക്നിക്കൽ കൺസൾട്ടന്റ് , ഫോം മാറ്റിംഗ് സ് ഇന്ത്യ ലിമിറ്റഡ്, ആലപ്പുഴയും, തൊഴിലുറപ്പ് പദ്ധതി പ്രായോഗിക സമീപനം – നിർവ്വഹണ തന്ത്രം എന്ന വിഷയത്തിൽ  പ്രീതി മേനോൻ ( ജോയിന്റ് ഡവലപ്പ്മെന്റ് കമ്മീഷണർ & ജെ.പി.സി ,വയനാട്) എന്നിവരും ക്ലാസുകൾ എടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *