ദേശീയ ആയുർവേദ ദിനാചരണം :ജില്ലാ തല ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചു

കൽപ്പറ്റ :ഏഴാമത് ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ച് വയനാട് ജില്ല ഭാരതീയ ചികിത്സാ വകുപ്പിന്റെ യും, നാഷണൽ ആയുഷ് മിഷന്റെയും ആഭിമുഖ്യത്തിൽ കൽപ്പറ്റ ജില്ലാ ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിവിധ പരിപാടികൾക്ക് ഇന്ന് കൽപ്പറ്റ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച യോഗ ഇൻ ട്യൂൺ,വിളംബര സന്ദേശം എന്നിവയിലൂടെ തുടക്കമായി.ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ ഒ. വി സുഷ ഉദ്ഘാടനം ചെയ്തു.ഇതോടൊപ്പം എല്ലാവർക്കും ചുക്ക് കാപ്പി വിതരണവും ഉണ്ടായിരുന്നു.'എല്ലാ ദിവസവും എല്ലാ വീട്ടിലും ആയുർവേദം' എന്നതാണ് ഈ വർഷത്തെ ആയുർവേദ ദിന സന്ദേശം.ജില്ലാ ആയുർവേദ ആശുപത്രിയിൽ ആരോഗ്യ ബോധവൽക്കരണം,മെഡിക്കൽ ക്യാമ്പ്,വിവിധ വകുപ്പുകളുടെ എക്സിബിഷൻ, എസ്. പി. സി കുട്ടികൾക്കായി ആയുർവേദ ക്വിസ് മത്സരം, ഉപന്യാസ മത്സരം, ഹർ ദിൻ ഹർ ഘർ ആയുർവേദ ദീപാലങ്കാരം, ആയുർവേദ പോഷകാഹാര പ്രദർശനം എന്നിവ ഇതോടൊപ്പം സംഘടിപ്പിക്കും.



Leave a Reply