May 16, 2026

പി.പി. ഇ കിറ്റ് അഴിമതി യൂത്ത് കോണ്‍ഗ്രസ്റ്റ് കലക്ടറേറ്റ് മാര്‍ച്ച് നടത്തി

0
IMG_20221022_180139.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കോവിഡ് കാലത്ത് വാങ്ങിയ പി.പി. ഇ കിറ്റില്‍ വ്യാപക അഴിമതി നടത്തിയതില്‍ പ്രതിഷേധിച്ചും. അഴിമതി നടത്തിയ മുന്‍ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ എം എല്‍ എ സ്ഥാനം രാജിവെക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് യൂത്ത് കോണ്‍ഗ്രസ്സ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. കെ.പി.സി.സി മെമ്പര്‍ കെ. ഇ.വിനയന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കോവിഡ് കാലത്ത് ജനങ്ങളെ സംരക്ഷിക്കുന്ന എന്ന രീതിയില്‍ പിണറായി സര്‍ക്കാര്‍ എങ്ങനെ അഴിമതി നടത്താം എന്നാണ് തെളിയിച്ചത് എന്നും, അഴിമതിക്കെതിരെ നടപടി എടുക്കുന്ന ലോകയുക്തയുടെ അധികാരങ്ങള്‍ വെട്ടികുറക്കാനുള്ള ശ്രമം ഇനി പുറത്ത് വരാനുള്ള അഴിമതികള്‍ക്കുള്ള തടയിടാന്‍ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം. കെ. ഇന്ദ്രജിത്, ആഗസ്റ്റിന്‍ പുല്‍പള്ളി, സുജിത്. പി. എം., അമല്‍ ജോയ്,സിജു പൗലോസ്, ബൈജു പുത്തന്‍പുരകല്‍, ഡിന്റോ ജോസ്, അന്‍വര്‍ മേപ്പാടി, പി. ജെ.ജെസ്വിന്‍, യൂനിസ് അലി, സഹീര്‍ വൈത്തിരി, വിനോജ്, മുബാരിഷ് അയ്യാര്‍, സുബിന്‍ ജോസ്, പി. ഷിന്റോ, എം.ഷിനു എല്‍സി, ജെ, ഷംസീര്‍, കെ.മാര്‍ട്ടിന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *