കുറുമ കോളനി പൈതൃക ഭവനം ഉദ്ഘാടനം ചെയ്തു

പുൽപ്പള്ളി : കുറുമ കോളനി പൈതൃക ഭവനം ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലാ പഞ്ചായത്ത് 2021-22വാർഷിക പദ്ധതിയിൽ 1257000രൂപ വകയിരുത്തി നിർമ്മാണം പൂർത്തീകരിച്ച വേലിയമ്പം കൊല്ലിവര കുറുമകോളനി പൈതൃകഭവനമാണ് ഉദ്ഘാടനം ചെയ്തത്. അറുമുഖൻ സ്വാഗതം പറഞ്ഞു.വാർഡ് മെമ്പർ ഉഷ സത്യൻ അധ്യക്ഷത വഹിച്ചു ജില്ലാ പഞ്ചായത്ത് മെമ്പർ ബിന്ദു പ്രകാശ് ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിഖില പി ആന്റണി മുഖ്യ പ്രഭാഷണം നടത്തി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രജനി ചന്ദ്രൻ, പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ജോമറ്റ് കോതവഴിക്കൽ,സുമ ബിനേഷ്, വാർഡ് വികസനസമിതി കൺവീനർ മധു ഇ. സി, സുകുമാരൻ പി .കെ , പ്രൊമോട്ടർ സുജിത്, അർജുനൻ, ഇന്ദിര തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ധർമൻ കൊല്ലിവര നന്ദി പറഞ്ഞു.



Leave a Reply