ജനാധിപത്യ മഹിള അസോസിയേഷൻ ‘സ്ത്രീ സമുഹം’ സെമിനാർ സംഘടിപ്പിച്ചു

പുൽപ്പള്ളി: ജനാധിപത്യ മഹിള അസോസിയേഷൻ വയനാട് ജില്ല സമ്മേളനത്തിൻ്റെ ഭാഗമായി പുൽപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ 'സ്ത്രീ സമുഹം' എന്ന വിഷയത്തിൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ സംസ്ഥാന ട്രഷറർ ഇ.പത്മാവതി ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ബിന്ദു ബാബു സ്വാഗത പ്രസംഗം നടത്തി.ഏരിയ പ്രസിഡൻ്റ് ബിന്ദു പ്രകാശ് അധ്യക്ഷത വഹിച്ചു. രുഗ്മിണി സുബ്രമണ്യൻ മുഖ്യ പ്രഭാഷണം നടത്തി.സുമംഗല രാഘവൻ, ശ്രീജ സാബു, രമ ഗോപിനാഥ്, ഷിജി ഷിബു തുടങ്ങിയവർ സംസാരിച്ചു .



Leave a Reply