March 21, 2023

കുടുംബശ്രീ സി.ഡി.എസ്സിൽ അക്കൗണ്ടന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

IMG_20221028_190054.jpg
കൽപ്പറ്റ : ജില്ലയിലെ കുടുംബശ്രീ സി.ഡി.എസ്സുകളില്‍ നിലവില്‍ ഒഴിവുള്ള അക്കൗണ്ടന്റ് തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  അയല്‍ക്കൂട്ട അംഗം/ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് അപേക്ഷിക്കാം.  പ്രായം 20 നും 35 നും മധ്യേ.  നിലവില്‍ കുടുംബശ്രീ സി.ഡി.എസ്സുകളില്‍ അക്കൗണ്ടന്റായി പ്രവര്‍ത്തിച്ചവര്‍ക്ക് 45 വയസ് വരെ അപേക്ഷിക്കാം. അംഗീകൃത സര്‍വകലാശാലകളില്‍ നിന്നുള്ള ബി.കോം ബിരുദവും ടാലി,  എം.എസ്. ഓഫീസ്, ഇന്റര്‍നെറ്റ് ആപ്ലിക്കേഷന്‍സ് എന്നിവയില്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. ബിരുദ ശേഷം അക്കൗണ്ടിംഗില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം.  ആശ്രയ കുടുംബാംഗങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും മുന്‍ഗണന ലഭിക്കും.  എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ ഫോറം കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസിലും www.kudumbashree.org വെബ് സൈറ്റിലും ലഭിക്കും. അവസാന തീയതി നവംബര്‍ 11 ന് വൈകീട്ട് 5 വരെ. അപേക്ഷയോടൊപ്പം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്ററുടെ പേരില്‍ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍, ആശ്രയ കുടുംബാംഗം/ ഭിന്നശേഷി/ ട്രാന്‍സ് ജെന്‍ഡര്‍/എസ്.സി./എസ്.ടി. എന്നിവ തെളിയിക്കുന്ന രേഖകള്‍, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, രണ്ടാം നില, പോപ്പുലര്‍ ബില്‍ഡിംഗ്, സിവില്‍ സ്റ്റേഷന് എതിര്‍വശം, കല്‍പ്പറ്റ നോര്‍ത്ത്-673122 എന്ന വിലാസത്തില്‍ അയക്കണം.  ഫോണ്‍ 04936 299370, 04936 206589.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *