ജി.വി.എച്ച്.എസ്.എസ് ൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തി

മാനന്തവാടി: ഈ വർഷത്തെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 28 ന് നടന്നു.രാവിലെ 10:30 ന് ആരംഭിച്ചു. പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും പൂർണമായും ഉൾപ്പെടുത്തി ഇലക്ട്രോണിക് വോടിംഗ് മെഷീൻ ഉപയോഗപ്പെടുത്തിയാണ് തിരഞ്ഞെടുപ്പ് നടന്നത്.
സ്ഥാനാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് ചിഹ്നം നൽകി. സ്ഥാനാർത്ഥികൾ പ്രകടന പത്രിക തയ്യാറാക്കി തിരഞ്ഞെടുപ്പ് പ്രചരണം നടത്തി.പത്ത് ബൂത്തുകളിലായി തിരഞ്ഞെടുപ്പ് നടന്നു. നാല് ഹെൽപ്പ് ഡസ്ക്കിന്റെ സഹായം വോട്ടർമാർക്ക് ലഭിച്ചു.
പ്രിസൈഡിങ് ഓഫീസർമാരായി അധ്യാപകർ ജോലി ചെയ്തു.ഫസ്റ്റ് പോളിംഗ് ഓഫീസർ വോടിംഗ് ലിസ്റ്റിൽ വോട്ടർമാരെ ഒപ്പിടീച്ചു.സെക്കന്റ് പോളിംഗ് ഓഫീസർ വിരലിൽ മഷിപുരട്ടി. തേർഡ് പോളിംഗ് ഓഫീസർ മെഷീൻ ഓപ്പറേറ്ററായും ജോലി ചെയ്തു.ബൂത്തുകളിലും പരിസരത്തും അച്ചടക്കം നിലനിർത്തുവാനും വോട്ടർമാരെ ലൈൻ നിർത്തി വോട്ട് ചെയ്യിപ്പിക്കുവാനും ഉദ്യോഗസ്ഥരെ നിയമിച്ചു.ഇലക്ടറൽ ലിറ്ററസി ക്ലബ്ബ്, ലിറ്റിൽ കൈറ്റ്സ്, എസ്.പി.സി , എൻ.സി.സി , ജെ.ആർ.സി , സ്കൗട്ട് ,ഗൈഡ് എന്നീ സംഘടനയിലുള്ള കുട്ടികളാണ് ഉദ്യോഗസ്ഥരായി നിയമിക്കപ്പെട്ടത്. 81 ഉദ്യോഗാർത്ഥികൾ 27 ന് പോസ്റ്റൽ വോട്ടിലൂടെ വോട്ട് രേഖപ്പെടുത്തി. ഇന്ന് ഒരു മണിക്ക് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു.സാമൂഹ്യ ശാസ്ത്ര, ലിറ്റിൽ കൈറ്റ്സ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്.ജനാധിപത്യ ഭരണ വ്യവസ്ഥയിലെ തെരഞ്ഞെടുപ്പ് രീതിയെ കുറിച്ചുള്ള ശരിയായ അവബോധം ഈ തെരഞ്ഞെടുപ്പിലൂടെ വിദ്യാർത്ഥികൾ സ്വന്തമാക്കി .



Leave a Reply