കുരങ്ങു പനി മുന്നൊരുക്ക-ജാഗ്രതാ ബോധവൽക്കരണ ക്ലാസ്സുമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്

അരിവയൽ :വയനാട്ടിൽ കുരങ്ങ് പനി രോഗ വ്യാപനം വൻ തോതിൽ കാണപ്പെടുന്നത് വേനൽ കനക്കുന്ന നവംബർ മുതൽ ജൂൺ വരെയാണ്. കുരങ്ങ് പനി മുന്നൊരുക്ക- ജാഗ്രതാ ബോധവൽക്കരണ ക്ലാസ്സ് അരിവയൽ ട്രൈബൽ ലൈബ്രറിയിൽ വച്ചു വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. വനത്തോട് ചേർന്ന് കിടക്കുന്ന ട്രൈബൽ കോളനികളിലാണ് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ് ജാഗ്രതാ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിക്കുന്നത്.ഡോ അരുൺ ബേബി കുരങ്ങ് പനി പ്രതിരോധ മാർഗ്ഗങ്ങളെ കുറിച്ച് സംസാരിച്ചു.ഡോ അനു ജോസ് കുരങ്ങ് പനി രോഗ ലക്ഷണങ്ങൾ, രോഗം വന്നാൽ കോളനികളിൽ സ്വീകരിക്കേണ്ട നടപടി ക്രമങ്ങൾ എന്നിവയെ കുറിച്ച് സംസാരിച്ചു.ഡോ ഹുസ്ന ബാനു 'സാംക്രമിക രോഗങ്ങളും ഗോത്ര ജനതയും' എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഷിബു, അനുഗ്രഹ ട്രൈബൽ ലൈബ്രറി സെക്രട്ടറി മധു, സുർജിത്ത്, പ്രിയേഷ്, അരുൺ ജോസ് തുടങ്ങിയവർ പങ്കെടുത്തു. മെഡിക്കൽ ക്യാമ്പും ഇതോടൊപ്പം സംഘടിപ്പിച്ചു.



Leave a Reply