കഞ്ചാവുമായി ബംഗാൾ സ്വദേശിയെ അറസ്റ്റ് ചെയ്തു

മുള്ളൻകൊല്ലി :മുള്ളൻകൊല്ലി പഞ്ചായത്തിൽ പെരിക്കല്ലൂർ കടവ് ദേശത്ത് നടത്തിയ പരിശോധനയിൽ 100 ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിനു വെസ്റ്റ് ബംഗാൾ സ്വദേശിയായ പ്രസൻജിത് സെൻ (30) നെ അറസ്റ്റ് ചെയ്തു .
മയക്കു മരുന്ന് നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റർ കേസെടുത്തു. റെയ്‌ഡിൽ സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അശോകകുമാർ .എസ് ., പ്രിവെന്റിവ് ഓഫീസർ ഏലിയാസ് ഇ .വി , സിവിൽ എക്സൈസ് ഓഫീസർമാരായ ശശികുമാർ പി. എൻ , ബാബു .ആർ . സി. , ഡ്രൈവർ ബാലചന്ദ്രൻ കെ. കെ. എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.



Leave a Reply