കഞ്ചാവ് വേട്ട തുടരുന്നു രണ്ട് യുവാക്കൾ കൂടി അറസ്റ്റിലായി

കൽപ്പറ്റ: കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അനുപ് വി.പിയും പാർട്ടിയും കൽപ്പറ്റയിൽ നടത്തിയ റെയ്ഡിൽ കാൽ കിലോയോളം കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിലായി. ഇവർ കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഒരു ബൈക്കും ഒരു സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു. വൈത്തിരി താലൂക്കിൽ കണിയാമ്പറ്റ വില്ലേജിൽ ചിത്രമൂല ദേശത്ത് കച്ചേരി പറമ്പിൽ വീട്ടിൽ സലാം കെ യും, വൈത്തിരി താലൂക്കിൽ കൽപ്പറ്റ വില്ലേജിൽ പൂളക്കുന്ന് ഭാഗത്ത് താമരക്കൊല്ലി വീട്ടിൽ ജോസ് ടി എ
യുമാണ് അറസ്റ്റിലായത്. മുൻ കഞ്ചാവ് കേസുകളിലെ പ്രതികളായ ഇവർക്കെതിരെ കേസെടുത്തു.
ജോസിന് കഞ്ചാവ് എത്തിച്ച് നൽകുന്ന നിയാസ് എന്നയാൾക്ക് വേണ്ടി എക്സൈസ് തിരച്ചിൽ ആരംഭിച്ചു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ജോണി കെ , സിവിൽ എക്സൈസ് ഓഫീസർ അനന്തു എസ് എസ് എന്നിവർ അന്വേഷണ സംഘത്തിൻ ഉണ്ടായിരുന്നു.



Leave a Reply