ഞങ്ങളും കൃഷിയിലേക്ക്’; അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ ഉത്തമ കൃഷി കുടുംബങ്ങൾക്ക് ജീവാണു വളം വിതരണവും ക്ലാസും സംഘടിപ്പിച്ചു

അമ്പലവയൽ: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി അമ്പലവയൽ ഗ്രാമപഞ്ചായത്തിൽ തിരഞ്ഞെടുത്ത ഉത്തമ കൃഷി കുടുംബങ്ങളിലെ അംഗങ്ങൾക്ക് ജീവാണു വളങ്ങളുടെ വിതരണവും, വളപ്രയോഗത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ക്ലാസും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹഫ്സത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ ഷമീർ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ബയോ കണ്ട്രോൾ ലബോറട്ടറി മണ്ണുത്തിയിലെ അസിസ്റ്റന്റ് പ്രൊഫസർ സൈദ് ക്ലാസ്സ് നയിച്ചു. മണ്ണുത്തിയിലെ ലാബിൽ ഉത്പാദിപ്പിച്ച ജീവാണു വളങ്ങളാണ് കർഷകർക്ക് വിതരണം ചെയ്തത്. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ ബാബു, രാജി വിജയൻ, കൃഷി അസിസ്റ്റന്റ്മാരായ എം.ആർ രജനി, ജെ ജാൻസി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.



Leave a Reply