അക്ഷരക്കൂട് ഉദ്ഘാടനം ചെയ്തു

മീനങ്ങാടി: യാക്കോബായ സുറിയാനി സഭയുടെ മലബാര്‍ ഭദ്രാസനം നടപ്പിലാക്കുന്ന അക്ഷരങ്ങളേയും ആശയങ്ങളേയും ആദരിക്കുന്നവരുടെ സ്‌നേഹക്കൂട്ടായ്മയായ അക്ഷരകൂടിന്റെ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ചടങ്ങിനോടുബന്ധിച്ചു മലബാര്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗ്ഗീസ് മോര്‍ സ്‌തേഫാനോസ് തിരുമേനി രചന നിര്‍വ്വഹിച്ച 17-ാമത് പുസ്തകം'തിരുപ്പിറവിയും തിരിച്ചറിവുകളും' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം കല്‍പ്പറ്റ നാരയണന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. 25 ക്രിസ്തുമസ്സ് സന്ദേശങ്ങളും മൂന്ന് നോമ്പ് സന്ദേശങ്ങളും അടങ്ങിയതാണീ ഗ്രന്ഥം. ഗ്രന്ഥം വിറ്റുകിട്ടുന്ന തുകമുഴുവന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും. പരിപാടിയില്‍ കൂട് പദ്ധതിയുടെ തീം സോങ്ങിന്റെ പ്രകാശനവും ഗീവര്‍ഗ്ഗീസ് മോര്‍ സ്‌തേഫാനോസ് തിരുമേനി നിര്‍വ്വഹിച്ചു. മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് & പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ ഗീവര്‍ഗ്ഗീസ് മോര്‍ സ്‌തേഫാനോസ് തിരുമേനി അധ്യക്ഷം വഹിച്ചു. ഫാ.ഷൈജന്‍ മറുതല സ്വാഗതം പറഞ്ഞു. ഫാ.ബൈജുമോന്‍ കര്‍ളോട്ടുകുന്നേല്‍ സുബാഷ് ചന്ദ്രന്റെ കഥയാക്കാനാകാതെ എന്ന ഗ്രന്ഥവും, ഫാ.അനില്‍ കൊമരിക്കല്‍ ഋഷിരാജ് സിംങ്ങിന്റെ വൈകൂം മുന്‍പേ എന്ന ഗ്രന്ഥവും, ഫാ. വിബിന്‍ കുരുമോളത്ത് ജോസഫ് അന്നക്കുട്ടിന്റെ ജോസിന്റെ ദൈവത്തിന്റെ ചാന്മാര്‍ എന്നീ ഗ്രന്ഥവും പരിചയപ്പെടുത്തി സംസാരിച്ചു. ബൈജു തെക്കുപുറത്ത് സ്വന്തമായി രചിച്ച കവിത ആലപിച്ചു. ദ്വാരക ഗുരുകുലം കോളേജ് പ്രന്‍സിപ്പാള്‍ സാജന്‍ ജോസഫ് ആശംസകള്‍ അറിയിച്ചു. അമ്പിളി തുടുമ്മേല്‍ കവിതാലാപനം നടത്തി. മലബാര്‍ ഭദ്രാസന സെക്രട്ടറി ഫാ. ഡോ.മത്തായി അതിരംപുഴയില്‍ ചടങ്ങിന് നന്ദി പറഞ്ഞു.



Leave a Reply