April 2, 2023

മാനന്തവാടി നഗര സഭയിൽ കേരളോത്സവത്തിന് തുടക്കമായി

IMG-20221106-WA00182.jpg
മാനന്തവാടി: മാനന്തവാടി നഗര സഭയിൽ നവംബർ ആറ് മുതൽ 16 വരെ നടത്തപ്പെടുന്ന കേരളോൽസവത്തിൻ്റെ വരവ് അറിയിച്ചു കൊണ്ട് നഗര സഭയും, കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു. കൊയിലേരി പാലം മുതൽ മാനന്തവാടി ഗാന്ധി പാർക്ക് വരെയാണ് ദീർഘദൂര ഓട്ട മത്സരം നടത്തിയത്. കൊയിലേരി പാലത്ത് വെച്ച് നഗര സഭ ചെയർപേഴ്സൺ സി.കെ.രത്നവല്ലി ഉദ്ഘാടനം ചെയ്യ്തു. മാനന്തവാടി സ്റ്റേഷൻ ഹൗസ് ഓഫീസർ അബ്ദുൾ കരീം ഫ്ലാഗ് ഓഫ് ചെയ്യ്തു.ഡെപ്യൂട്ടി ചെയർപേഴ്സൺ ജേക്കബ് സെബാസ്ത്യൻ മുഖ്യപ്രഭാഷണം നടത്തി. അശോകൻ കോയിലേരി അധ്യക്ഷത വഹിച്ചു. പി.വി.എസ്.മൂസ, അഡ്വ.സിന്ധു സെബാസ്റ്റ്യൻ, ലേഖ രാജീവൻ, വി.ആർ പ്രവീജ്, വി.യു.ജോയി, ബാബു പുളിക്കൽ, സുനിൽകുമാർ, ബിജു അമ്പിത്തറ, ആലീസ് സിസ്സിൽ, പി.ഷംസുദ്ദീൻ. നഗരസഭ ജീവനക്കാരായ സജിത്ത്.എം.ജി. ഷിബു.എം. പി.കെ.വെങ്കിട സുബ്രമണ്യൻ, രാഘവൻ കെ, കുറുക്കൻമൂല പി.എച്ച്.സി എം.എൽ.എസ്.പി ജീവനക്കാരി സീന ജോസ് തുടങ്ങി വിവിധ സബ്ബ് കമ്മിറ്റി അംഗങ്ങൾ, ക്ലബ്ബ്, വായനശാല ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു. കൂട്ടയോട്ടത്തിൽ നിരവധി കായിക താരങ്ങൾ പങ്കെടുത്തു. ദീർഘദൂര ഓട്ടമൽസരത്തിൽ ഒന്നാം സ്ഥാനത്തിന് സാമുവൽ റെയ്മണ്ടും, രണ്ടാം സ്ഥാനത്തിന് അനീഷും, മൂന്നാ സ്ഥാനം സനിൽ.കെയും പങ്കിട്ടു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *