June 6, 2026

മാനിയിൽ റോഡ്;വികസന മധുര സംഗമം നടത്തി

0
IMG-20221106-WA00192.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മൊതക്കരഃ ജില്ലാ പഞ്ചായത്തിന്റെ റോഡ് മൈന്റനെൻസ് ഗ്രാന്റ് പത്ത് ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ച മാനിയിൽ മൈലാടുംക്കുന്ന് റോഡിന്റെ ഗുണഭോക്താക്കൾ ചേർന്ന് വികസന മധുര സംഗമം സംഘടിപ്പിച്ചു.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.കല്യാണി അധ്യക്ഷത വഹിച്ചു.
കെ.പി.രാജൻ,രഞ്ജിത് മാനിയിൽ,ആറാംചോട്ടിൽ ശശിധരൻ,സജീഷ് കുമാർ കെ.വി തുടങ്ങിയവർ സംസാരിച്ചു.
ഗോത്ര വിഭാഗങ്ങളടക്കം നൂറുകണക്കിന് ആളുകൾ ഉപയോഗിക്കുന്ന മാനിയിൽ മൈലാടുംക്കുന്ന് റോഡിന്റെ വർഷങ്ങളായുള്ള ദുരിതാവസ്ഥക്കാണ് ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് കൊണ്ട് ഇപ്പോൾ പരിഹാരമായിരിക്കുന്നത്‌.
ഗുണഭോക്താക്കൾ ഒത്തുകൂടി പരസ്പരം ആഹ്ലാദവും സന്തോഷവും പങ്കുവെച്ചും 
മധുരം വിതരണം ചെയ്തും റോഡിന്റെ സമർപ്പണ ചടങ്ങ് ആഘോഷിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *