ദേശീയ ഗെയിംസ് താരം അർജുൻ എ ആറിനെ ആദരിച്ചു

കൽപ്പറ്റ : ഒക്ടോബറിൽ ഗുജറാത്തിൽ വെച്ച് നടന്ന ദേശീയ ഗെയിംസിൽ ജൂഡോയിൽ കേരളത്തിനു വേണ്ടി സുവർണ നേട്ടം കരസ്ഥമാക്കിയ അർജുൻ.എ.ആറിനെ ജില്ലാ ജൂഡോ അസോസിയേഷന്റെ നേതൃത്വത്തിൽ ആദരിച്ചു. ജൂഡോയിൽ ദേശീയ ഗെയിംസിൽ ആദ്യമായാണ് ഒരാൾ സുവർണ നേട്ടം കൈവരിക്കുന്നത്. കൽപ്പറ്റ ജൂഡോ അക്കാഡമിയിൽ പരിശീലനം ആരംഭിച്ച അർജുൻ ഗിരീഷ് പെരുന്തട്ടയുടെ ശിഷ്യനാണ്.സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എം. മധു ഉദ്ഘാടനം ചെയ്തു. ജൂഡോ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഗിരീഷ് പെരുന്തട്ട സ്വാഗതം പറഞ്ഞു. സ്പോർട്സ് കൗൺസിൽ വൈസ്. പ്രസിഡണ്ട് സലീം കടവൻ അദ്ധ്യക്ഷത വഹിച്ചു. സുബൈർ ഇള കുളം ,സാജിദ് .എൻ.സി, അനിൽ കുമാർ , ജംഷീർ, ബൈജു പി സി എന്നിവർ സംസാരിച്ചു.



Leave a Reply