സ്നേഹ ഭവനം കൈമാറി

കൽപ്പറ്റ : ഭാരത് വിഷൻ & പ്രോജക്ട് വിഷൻ സംയുക്തമായി നിർമ്മിച്ച സ്നേഹ ഭവനം കൽപ്പറ്റ നിയോജകമണ്ഡലം എംഎൽഎ അഡ്വക്കറ്റ് ടി സിദ്ദിഖ് പ്രോജക്ട് വിഷൻ കൗണ്ടർ ഡയറക്ടർ ഫാദർ ജോർജ് കണ്ണന്താനം എന്നിവർ ചേർന്ന് കൈമാറി.
മുട്ടിൽ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് കൊളവയൽ പ്രദേശത്ത് നിർമ്മിച്ച സ്നേഹ ഭവനത്തിന്റെ താക്കോൽ കൈമാറൽ ചടങ്ങ് ഭാരത് വിഷൻ ചെയർമാൻ കെ എം ഫൈസൽ അധ്യക്ഷതയിൽ ലളിതമായ ചടങ്ങോടുകൂടെ നടത്തി.
പ്രൊജക്റ്റ് വിഷൻ റിപ്പോർട്ട് അവതരണം നാഷണൽ കോഡിനേറ്റർ സിബു ജോർജ് നടത്തി.
ഇന്ത്യയിൽ 1500 ഓളം വീടുകൾ ഇതിനകം പ്രോജക്ട് വിഷൻ നിർമിച്ചു നൽകിയിട്ടുണ്ട്. ഭാരത് വിഷൻ ഡയറക്ടർ സി രവീന്ദ്രൻ വിശദീകരണ പ്രസംഗം നടത്തി.വയനാട് ജില്ലയിലൽ ഭാരത് വിഷൻ പ്രളയകാലത്തും കോവിഡ് കാലത്തും ഒട്ടനവധി സാമൂഹിക ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.
വാർഡ് മെമ്പർ കെ കുഞ്ഞമ്മദ് കുട്ടി
ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
കോഴിക്കോട് ജില്ലാ ജനമൈത്രി ബീറ്റ് ഓഫീസർ സുനിത ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
വൈ എം സി എ ക്ലബ്ബ് പ്രസിഡണ്ട് പുഷ്പദത്ത കുമാർ,
പ്രദേശവാസികളായ ജെയിംസ് തങ്കച്ചൻ ബാബു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഭരത് വിഷൻ ഡയറക്ടർമാരായ
ജംഷീദ് കിഴക്കയിൽ – റസാക്ക് പാറമ്മൽ ടീ മണി -അഡ്വക്കേറ്റ് ബിജു -സീനത്ത് തൻവീർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ചടങ്ങിന് കൺവീനർ റസീന സുബൈർ സ്വാഗതവും എം ഡി ഹാരിസ് അട്ടശ്ശേരി നന്ദിയും പ്രകാശിപ്പിച്ചു.



Leave a Reply