സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു

കൽപ്പറ്റ : ഓപ്പറേഷൻ കാവലിൻ്റെ ഭാഗമായി ബത്തേരി പോലീസ് സ്റ്റേഷനിലും കുപ്പാടി തോട്ടമൂല വനം വകുപ്പിലും ,വധ ശ്രമം ,ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ ,നിയമവിരുദ്ധമായി ,ആയുധം കൈ വശം വെക്കൽ ,വനത്തിൽ അതിക്രമിച്ച് കയറി വന്യമൃഗങ്ങളെ വേട്ടയാടൽ ,തുടങ്ങി' കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ പതിമൂന്നോളം കേസ്സിൽ പ്രതിയായ പുത്തൻ കുന്ന് സ്വദേശി ,പാലപ്പെട്ടി വീട്ടിൽ സംജാദ് (29) എന്ന സഞ്ജുവാണ് കാപ്പ ചുമത്തി ജയിലിലടക്കപ്പെട്ടത്. പോലീസ് മേധാവി ആനന്ദ് .ആർ സമർപ്പിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറാണ് ഉത്തരവിറക്കിയത്. ജില്ലയിലെ പോലീസ് സ്‌റ്റേഷൻ പരിധികളിലെ ഗുണ്ടകളേയും റൗഡികളേയും സാമൂഹ്യവിരുദ്ധരേയും തരം തിരിച്ച് കൂടുതൽ പേർക്കെതിരെ കാപ്പ ചുമത്താൻ ഉള്ള ശക്തമായ നടപടികൾ സ്വീകരിച്ച് വരികയാണ് എന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.



Leave a Reply