ക്ഷരരോഗ മുക്ത പഞ്ചായത്ത്; അവാർഡുകൾ ഏറ്റുവാങ്ങി പഞ്ചായത്തുകൾ
കൽപ്പറ്റ: ആരോഗ്യ വകുപ്പിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും ആഭിമുഖ്യത്തിൽ 2025 ലെ ക്ഷയരോഗ മുക്ത തദ്ദേശ സ്ഥാപനങ്ങൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. പൂതാടി, വെങ്ങപ്പള്ളി, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ പ്രതിനിധികൾ ഗോൾഡ് അവാർഡ് ഏറ്റുവാങ്ങി. നൂൽപ്പുഴ, പുൽപ്പള്ളി, കണിയാമ്പറ്റ, കോട്ടത്തറ, വൈത്തിരി, മീനങ്ങാടി, മുട്ടിൽ, മേപ്പാടി ഗ്രാമപഞ്ചായത്തുകളും സുൽത്താൻ ബത്തേരി നഗരസഭയും സിൽവർ അവാർഡിന് അർഹരായി.
തൊണ്ടർനാട്, പനമരം, അമ്പലവയൽ, എടവക, തരിയോട്, വെള്ളമുണ്ട ഗ്രാമപഞ്ചായത്തുകൾ ബ്രോൺസ് അവാർഡ് കരസ്ഥമാക്കി. വിജയികൾക്ക് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ കെ.ടി രേഖ അവാർഡുകൾ കൈമാറി. മുട്ടിൽ ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്‌മി ആലക്കമുറ്റം ജില്ലയിലെ 114 വിദ്യാലയങ്ങളെ പുകയില രഹിത വിദ്യാലങ്ങളായി പ്രഖ്യാപിച്ചു.
വിദ്യാർത്ഥികൾക്കായി ക്ഷയരോഗ ബോധവത്കരണ ചിത്രരചനാ മത്സരവും കോളേജ് വിദ്യാർത്ഥികളുടെ ഫ്ലാഷ്മോബും അരങ്ങേറി. ജില്ലാ ടി ബി ഓഫീസർ ഡോ പ്രിയസേനൻ, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ പി ദിനീഷ്, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ ജെറിൻ എസ് ജെറോഡ്, ദേശീയ പുകയില നിയന്ത്രണ പരിപാടി ജില്ലാ നോഡൽ ഓഫീസർ ഡോ കെ ആർ ദീപ, ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ കെ.എം മുസ്‌തഫ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ പി.എം ഫസൽ, സ്‌റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റൻ്റ് സലീം ബാബു, ജില്ലാ ടി ബി ആൻഡ് എച്ച്.ഐ. വി കോ- ഓർഡിനേറ്റർ വി.ജെ ജോൺസൺ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, ആരോഗ്യ സ്‌ഥിരം സമിതി ചെയർപേഴ്സൺമാർ, സന്നദ്ധ സംഘടനാ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.





Leave a Reply