June 28, 2026

ബാ​ഗിനുള്ളിൽ രണ്ട് വലിയ പാക്കറ്റുകളിലായി കഞ്ചാവ്; കോഴിക്കോട് സ്വദേശി അറസ്റ്റിൽ

0
WhatsApp Image 2026-06-28 at 9.13.09 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കർണാടകയിൽ നിന്ന് ബസ്സിൽ കടത്തുകയായിരുന്ന ആറ് കിലോയോളം കഞ്ചാവുമായി കോഴിക്കോട് സ്വദേശി പോലീസ് പിടിയിൽ. കോഴിക്കോട് പടനിലം, മീൻകുഴി പറമ്പിൽ വീട്ടിൽ മുഹമ്മദ് ഷഫീഖാണ് പിടിയിലായത്. ഇയാളിൽ നിന്ന് 5.785 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.

ലഹരിക്കെതിരെയുള്ള കേരള പോലീസിന്റെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും സംയുക്തമായി മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. മൈസൂർ ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് വന്ന കർണാടക ആർടിസി തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് അതിലെ യാത്രക്കാരനായ ഷഫീക്കിൽ നിന്ന് ലഹരി കണ്ടെത്തിയത്. ഇയാളുടെ മടിയിൽ വെച്ചിരുന്ന ബാഗിനുള്ളിൽ തേപ്പ് കൊണ്ട് ഒട്ടിച്ച നിലയിൽ രണ്ട് വലിയ പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

പോലീസ് സംഘത്തിൽ എസ്ഐപി ജയപ്രകാശ്, എഎസ്ഐ ജയകുമാർ, സിപിഒമാരായ മാർഷൽ, സം​ഗീത എന്നിവരുണ്ടായിരുന്നു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *