ലോക ഉറുദു ദിനം ആചരിച്ചു

തരുവണ:കരിങ്ങാരി ഗവ.യു.പി.സ്കൂളിൽ ലോക ഉറുദു ദിനാഘോഷത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പോസ്റ്റർ പ്രദർശനം,ക്വിസ് പ്രോഗ്രാം, ചിത്രരചനാ മത്സരം, പ്രസംഗം തുടങ്ങിയ മത്സര പരിപാടികൾ നടന്നു. സീനിയർ അസിസ്റ്റൻ്റ് ശ്രീലത, പി ഉദ്ഘാടനം ചെയ്തു.ടോമി മാത്യു റിഹാന ഫാത്തിമ, നിവേദ്യ സനു എന്നിവർ പ്രസംഗിച്ചു.കൺവീനർ കെ.മമ്മൂട്ടി മാസ്റ്റർ സ്വാഗതവും അംജദ് നന്ദിയും പറഞ്ഞു.



Leave a Reply