സി.എസ്സ് സ്റ്റാൻലിയെയും പി.എം ജോയിയെയും സി പി ഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറിമാരായി തിരഞ്ഞെടുത്തു

കൽപ്പറ്റ: സിപിഐ വയനാട് ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറിമാരായി സി.എസ് സ്റ്റാൻലി, പി.എം ജോയി എന്നിവരെ സിപിഐ ജില്ലാ കൗൺസിൽ യോഗം തിരഞ്ഞെടുത്തു.
ജില്ലാ എക്സിക്യൂട്ടിവ് അംഗങ്ങളായി വി.കെ.ശശിധരൻ, ടി.മണി, അഡ്വ ഗീർവർഗ്ഗീസ്, മഹിതമൂർത്തി, എം.വി ബാബു, കെ.കെ തോമസ്, ടി.ജെ ചാക്കോച്ചൻ, സി എം സുധിഷ് എന്നിവരെയും തിരത്തെടുത്തു.യോഗത്തിൽ സി എസ് സ്റ്റാൻലി അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി പി.പി സുനിർ, ജില്ലാ സെക്രട്ടറി ഇ.ജെ ബാബു, സംസ്ഥാന കൗൺസിൽ അംഗം വിജയൻ ചെറുകര, പി.കെ.മുർത്തി എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ഉൾപ്പെടെ പതിനൊന്ന് അംഗങ്ങൾ അടങ്ങുന്നതാണ് സിപിഐ ജില്ലാ എക്സിക്യുട്ടിവ്.



Leave a Reply