ശിഹാബിതങ്ങൾ റിലീഫ് സെൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘട്ടിപ്പിച്ചു

പനമരം : പനമരം കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന ശിഹാബിതങ്ങൾ റിലീഫ് സെല്ലിന്റെ നേതൃത്വത്തിൽ നടത്തിയ മെഡിക്കൽ ക്യാമ്പ് നൂറു കണക്കിന് രോഗികൾക്ക് ആശ്വാസമായി.ഗവണ്മെന്റ് എൽ പി സ്കൂളിൽ നടത്തിയ
ക്യാമ്പിൽ ഡോക്ടർ മൂപ്പൻസ് മെഡിക്കൽകോളേജിലെ പ്രശസ്ത രായ ആരോഗ്യ പ്രവർത്തകരുടെ സേവനം ലഭ്യമാക്കി.
ഏഴു വിഭാഗങ്ങളിലെ ഡോക്ടർ മരുടെ സേവനം രോഗികൾക്ക് ഉപകാരംപ്രാത്ഥമായി.ഡോ ക്ടർ മൂപ്പൻസ് മെഡിക്കൽകോളേജിലെ അസിസ്റ്റൻഡ് ജനറൽ മാനേജർ ഡോ ക്ടർ ഷാനവാസിന്റെ നേതൃത്തിലെത്തിയ 14അംഗ മാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.
വി അസ്സൈനാർ ഹാജി ഉദ്ഘാടനം ചെയ്തു.കൺവീനർ ജെസീർ കടന്നൊളി സ്വാഗതം പറഞ്ഞു.ചെയർമാൻ പീകേ നാസർ അധ്യ ക്ഷ ത വഹിച്ചു സാമൂഹിക പ്രവർത്തകൻ അബ്ദുൾകലാം പാപ്ലശ്ശേരി,ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ ടി സുബൈർ വാർഡ് മെമ്പർ സുനിൽ കുമാർ
കണ്ണോളിഅമ്മദ്,
എൻ സഫീർ ഡോക്ടർ ഷാനവാസ് പള്ളിയാൽ എന്നിവർ ആശംസകളർപ്പിച്ചു
സൗജന്യ മരുന്ന് വിതരണവും നേത്ര രോഗികൾക്ക് സബ്‌സിഡി നിരക്കിൽ കണ്ണട വിതരണവും നടത്തി. തുടർ ചികിത്സ അവശ്യ മുള്ള രോഗികൾക്ക് ഡോക്ടർ മൂപ്പൻസ്
മെഡി ക്കൽ കോളേജ് ഫീസിള വ് നൽകുമെന്ന് സംഘാടകസമിതി ചെയർമാൻ അബ്ദുൽനാസർ
ആറങ്ങാടാൻ അറിയിച്ചു.



Leave a Reply