May 30, 2023

കളിയാരവങ്ങളുടെ വിളംബര ജാഥ ഖത്തർ അറ്റ് ബത്തേരി

0
IMG-20221120-WA00112.jpg
ബത്തേരി : കളിയാരങ്ങളുടെ പെരുമഴയിൽ പൊതുവേദിയൊരുക്കി ബത്തേരി നഗരസഭ
ഹാപ്പി ഹാപ്പി ബത്തേരിയുടെ ഭാഗമായി നഗരസഭയും അൽ ഇതിഹാദ് ഫുട്ബോൾ അക്കാദമിയും, പ്രസ്സ് ക്ലബ്ബുo സംയുക്തമായി ഖത്തറിൽ വെച്ചു നടക്കുന്ന ഫിഫാ വേൾഡ് കപ്പ് ഖത്തർ  2022 മെഗാ സ്ക്രീനിൽ തൽസമയം സംപ്രേഷണം ചെയ്യുന്നു. 
സുൽത്താൻ ബത്തേരി നഗരസഭ സ്റ്റേഡിയത്തിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിൽ വലിയ സ്ക്രീനിൽ ഒരുമിച്ചിരുന്നു കാണുവാനും അതോടൊപ്പം ആഘോഷങ്ങളിൽ പങ്കെടുക്കാനുമുള്ള അസുലഭ അവസരമാണ്‌ ഒരുക്കുന്നത്.
കാൽപന്തിന്റെ കമനീയ ആരവങ്ങൾക്കൊപ്പം വിവിധ മത്സരങ്ങളും സർഗ വേദികളും വിശ്രമ വിനോദ കേന്ദ്രങ്ങളും ഒരുക്കും.
നഗരസഭയുടെ കായികപ്രേമികളുടെയും പൊതുജനങ്ങളുടെയും കുടുംബവേദികളാക്കി മാറ്റുവാനും. പരസ്പരം സന്തോഷങ്ങൾ പങ്കു വെക്കുവാനും ഈ സന്ദർഭം വിനിയോഗിക്കണമെന്ന് നഗരസഭ ചെയർമാൻ അഭ്യർത്ഥിച്ചു.
തുടർന്നും നഗരസഭയിലെ യുവതക്കു വേണ്ടി ബത്തേരി ഫെസ്റ്റ്, വിവിധ തലത്തിലുള്ളവരുടെ സർഗാത്മക വേദി എന്നിവ ഒരുക്ക വാൻ നഗരസഭ പദ്ധതിയിട്ടിട്ടുണ്ട്. 
സൗഹാർദവും, സന്തോഷവും . സംതൃപ്തിയുമുള്ള സമൂഹത്തിന്റെ സന്തോഷ സൂചികയിൽ മുന്നേറാൻ കൈകോർക്കാം
വിളംബര ജാഥ സമ്പന സമ്മേളനം ഡെപ്യൂട്ടി ചെയർ പേഴ്സൺ എൽസി പൗലോസ് ഉത്ഘടനം ചെയ്തു, സ്റ്റാൻസിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ ഷാമില ജുനൈസ്, k. റഷീദ്, ടോം ജോസ്, സാലിപൗലോസ്, കൗൺസിലർ മാരായ കെ. സി യോഹന്നാൻ, രാധാരവീന്ദ്രൻ, സി കെ ആരിഫ്, അൽ ഇത്തിഹാദ് സ്പോർട്സ് അകാദമി ഭാരവാഹികൾ ബിനു തോമസ്, നൗഷാദ് ബത്തേരി, പ്രസ്സ് ക്ലബ്‌ ഭാരവാഹികളായ മധു നടേശ്, ബൈജു മലനാട് എന്നിവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *