രാജീവ് ഗാന്ധി യൂണിറ്റ് കമ്മറ്റികൾക്ക് തുടക്കമായി

വെള്ളമുണ്ട:- യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റിയുടെ നേത്യത്വത്തിൽ ആരംഭിക്കുന്ന രാജീവ് ഗാന്ധി യൂണിറ്റ് കമ്മിറ്റികൾക്ക് വെള്ളമുണ്ട മണ്ഡലത്തിൽ തുടക്കമായി. ചെറുകര ഏ.എൽ.പി.സ്കൂളിൽ ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തിൽ യൂണിറ്റ് കമ്മിറ്റി രൂപീകരണം ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ശ്രീജിത്ത് കെ.അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ട് ബൈജു പുത്തൻപുരക്കൽ പുതിയ യൂണിറ്റ് ഭാരവാഹികളെ ഷാൾ അണിയിച്ച് സ്വീകരിച്ചു.ഡി.സി.സി ഭാരവാഹികളായ മംഗലശ്ശേരി മാധവൻ മാസ്റ്റർ, അഡ്വ.എം.വേണുഗോപാൽ, ഏ.എം. നിശാന്ത്, ചിന്നമ്മ ജോസ് എന്നിവരും ബ്ബോക്ക് പ്രസിഡണ്ട് കമ്മന മോഹനൻ, പി.ചന്ദ്രൻ ,പി .പി .ജോർജ്, ഷാജി ജേക്കബ്, ടി.കെ.മമ്മൂട്ടി, ലത്തീഫ് ഇമിനാട്ടി, കോമ്പി മമ്മൂട്ടി, ജോസ് ഷറഫലി .കെ.നന്ദിയും പറഞ്ഞു.



Leave a Reply