പുതിയതായി ആരംഭിച്ച തിരുവനന്തപുരം കെ. എസ്. ആർ ടി. സി. ബസ്സിന് തരുവണയിൽ സ്വീകരണംനൽകി

തരുവണ: മാനന്തവാടിയിൽ നിന്നും തരുവണ പടിഞ്ഞാറത്തറ വഴി ആരംഭിച്ച തിരുവനന്തപുരം കെ. എസ്. ആർ ടി. സി. ബസ്സിന് തരുവണയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീ കരണംനൽകി. കമ്പ അബ്ദുള്ളഹാജി, ഉസ്മാൻ പള്ളിയാൽ, ശ്രീധരൻ, നൗഷാദ് മക്കി, മമ്മൂട്ടി, നവാസ്. പി. എസ്, കെ. ടി. ഖാലിദ്, എന്നിവർ നേതൃത്വം നൽകി. എല്ലാ ദിവസവും രാവിലെ 4.45 ന് മാനന്തവാടിയിൽ നിന്നും,അതെ പോലെ തിരുവനന്തപുരത്തു നിന്നു രാവിലെ 4.45. ന് തിരിച്ചും പുറപ്പെട്ടു രാത്രി ഏഴു മണിക്ക് മാനന്തവിടിയിൽ എത്തുന്ന വിതമാണ് ഷെഡ്യൂൾ.



Leave a Reply