സബ് ജില്ലാ കലോത്സവം ഹൈസ്കൂൾ വിഭാഗം മോഹിനിയാട്ടത്തിൽ എ ഗ്രേഡും ഒന്നാംസ്ഥാനവും നേടി അഭിന ശിവാനന്ദൻ

പുൽപ്പള്ളി : കേരള നടനം ബത്തേരി സബ്ജില്ല കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനം അബിനാ ശിവാനന്ദൻ കരസ്ഥമാക്കി. മുള്ളൻകൊല്ലി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് അഭിന ശിവാനന്ദൻ. മഴവിൽ മനോരമയുടെ ഡിഫോർ ഡാൻസ് പരുപാടിയിൽ ഒഡീഷനിൽ അവസാന പതിനഞ്ചാം സ്ഥാനം വരെ എത്തിയ അഭിന കലാമണ്ഡലം റെസി ഷാജി ദാസിന്റെ കീഴിലാണ് ചെറുപ്പം മുതൽ നൃത്തം പരിശീലിക്കുന്നത്.
ശിവാനന്ദന്റെയും ( ഫോട്ടോഗ്രാഫർ ), നമിത ശിവാനന്ദന്റെയും മകളാണ് അഭിന . അഭിനന്ദ് സാഗർ, അഭിശ്രീ ശിവൻ എന്നിവരാണ് സഹോദരങ്ങൾ.



Leave a Reply