April 24, 2024

പുൽപ്പള്ളി – മുള്ളൻ കൊല്ലി മേഖലയിൽ കുരുമുളക് തോട്ടങ്ങളിൽ ദ്രുത വാട്ടം വ്യാപകം

0
Img 20221205 130809.jpg
പുൽപ്പള്ളി : മുള്ളൻകൊല്ലി  പ്രദേശത്ത് വ്യാപകമായി കുരുമുളക്, അടക്ക, തെങ്ങ് തോട്ടങ്ങൾ നശി ക്കുന്നു. ഇതിന് ശ്വാശ്വാത പരിഹാരം കാണുന്നതിന് കേന്ദ്ര – സംസ്ഥാന ഗവണ്മെന്റ്കളുടെ  അടിയന്തിര ഇടപെടൽ വേണമെന്ന് കേരള കർഷക യൂണിയൻ ( എം ) ആവശ്യപ്പെട്ടു. പുൽപ്പള്ളി, ശശിമലയിലെ ഏക്കറ് കണക്കിന് കുരുമുളക് തോട്ടങ്ങളാണ്  ഇങ്ങനെ നശിക്കുന്നത്.പുൽപ്പള്ളി പ്രദേശത്ത് ഇപ്പോഴും ധാരാളം കുരുമുളക്  ഉൽപാതിപ്പിക്കുന്ന തോട്ടങ്ങൾ ഉള്ളത് ശശിമലയിലാണ്. കുറച്ചു ദിവസങ്ങളായി കൂട്ടത്തോടെ ഈ പ്രദേശത്തെ കുരുമുളക് തോട്ടങ്ങൾക്ക് മഞ്ഞളിപ്പും, ദ്രുതവാട്ടവും, തണ്ട് ചീയലും കണ്ട് തുടങ്ങിയത് .
കാലാവസ്ഥ വ്യതിയാനം മൂലമാകും ഇത്തരം രോഗങ്ങൾ കുരുമുളക് വള്ളികൾക്ക് വരുന്നത് എന്നാണ്  കർഷകരുടെ നിഗമനം.
ഇതിന് കൃഷി വകുപ്പും, പഞ്ചായത്തും അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യമുന്നയിച്ച്     കേരള കോൺഗ്രസ്‌ ( എം ) മുള്ളൻ കൊല്ലി മണ്ഡലം കമ്മിറ്റി കർഷക യൂണിയൻ യോഗം ചേർന്നു. ഉടൻ പരിഹാരം കണ്ട്, കർഷകരെ ഈ പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കണമെന്ന് കർഷക യൂണിയൻ (എം ) ജില്ലാ പ്രസിഡന്റ്‌ റെജി ഓലി കാരോട്ട് ഉദ്ഘാടനം   ചെയ്ത്  സംസാരിച്ചു.
മുള്ളൻ കൊല്ലി മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ ബിനോയ്‌ മുട്ടാനോലി അധ്യക്ഷത വഹിച്ചു.
ജോണി മണ്ണമ്പുറം, ഷിബു അമരിക്കാട്ട്, ജോസഫ് കാരക്കാട്ടിൽ, ബെന്നി വേങ്ങത്താനം, ബിനേഷ് ഒലിക്കര, റിപ്സൺ മുണ്ടോടിയിൽ , റോബി ഉറുമ്പടയിൽ, മിതിൻ കാരക്കാട്ടിൽ , ജോർജ് ഉണ്ണിപ്പള്ളിയിൽ , സിജോഷ് കാരക്കാട്ടിൽ, ബിനേഷ് താഴത്ത് വീട്ടിൽ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *