June 7, 2026

പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും എക്‌സിക്യൂട്ടീവ് തിരഞ്ഞെടുപ്പും സംഘടിപ്പിച്ചു

0
IMG-20221205-WA00202.jpg
By ന്യൂസ് വയനാട് ബ്യൂറോ
ദ്വാരക: ദ്വാരക മേഖല എകെസിസിയുടെ പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും എക്‌സിക്യൂട്ടീവ് തിരഞ്ഞെടുപ്പും ദ്വാരക സെന്റ് അല്‍ഫോണ്‍സ ഫൊറോന ദേവാലയത്തില്‍ വച്ച് സംഘടിപ്പിച്ചു . തോമസ് വന്മേലില്‍ അധ്യക്ഷത വഹിച്ച യോഗം രൂപത ഡയറക്ടര്‍ ഫാ. ജോബി മക്കാട്ടുകാവുങ്കല്‍ ഉദ്ഘാടനം ചെയ്തു. ജിജോ മംഗലം, രൂപതാ സെക്രട്ടറി സെബാസ്റ്റ്യന്‍പുരക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.മേഖല എക്‌സിക്യൂട്ടീവ് അംഗങ്ങളായി തിരഞ്ഞെടുത്തത് 
 തോമസ് വന്മേലില്‍ പ്രസിഡന്റ്,ജിജോ മംഗലം സെക്രട്ടറി,റീസ അരപ്പത്താനം വൈസ് പ്രസിഡണ്ട്,ജോണ്‍ കൈതക്കല്‍ വൈസ് പ്രസിഡന്റ്, ഷാജി പുലക്കുടിയില്‍ ജോയിന്‍ സെക്രട്ടറി,റെനില്‍ കഴുതാടിയില്‍ ട്രഷറര്‍,ജോര്‍ജ് ഇല്ലിമൂട്ടില്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍,
 ഷിബു ചാര്യപ്ലാക്കല്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍,ജോയ് നാലുതൊട്ടി എക്‌സി ക്യൂട്ടീവ് മെമ്പര്‍,എന്നിവര്‍ ആണ് തിരഞ്ഞെടുക്കപ്പെട്ടത്.
തുടര്‍ന്ന് വിഴിഞ്ഞം സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച പ്രമേയം പാസാക്കി. ജോസ് വല്ലപ്ര നന്ദിപറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *