എൻ എസ് എസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

ബത്തേരി : ബത്തേരി അൽഫോൻസാ ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ എസ് എസ് യൂണിറ്റ് കോളേജ് മാനേജറും ബത്തേരി രൂപതാ അധ്യക്ഷനുമായ അഭിവന്ദ്യ ഡോ. ജോസഫ് മാർ തോമസ് തിരുമേനി ഉദ്ഘടനം ചെയ്തു. സാമൂഹ്യസേവന രംഗത്ത് പുതുവിപ്ലവം സൃഷ്ടിക്കാൻ എൻ എസ് എസ് യൂണിറ്റുകൾക്ക് കഴിയുമെന്ന് അദ്ദേഹം അഭിപ്രായയപ്പെട്ടു. കോളേജ് പ്രിൻസിപ്പൽ ഡോ.അനിൽകുമാർ. കെ അധ്യക്ഷനായ ചടങ്ങിൽ സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
സി. അസൈനാർ മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പൽ ഫാദർ ആന്റോ ഇടകളത്തൂർ, പി. ആർ. ഒ. റോയ് വർഗീസ്, അധ്യാപക പ്രതിനിധി പ്രവീണ പ്രേമൻ, യൂണിയൻ ചെയർപേർസണൽ ദൃശ്യ സുധാകരൻ, പ്രോഗ്രാം ഓഫീസർ ഷിനോജ്. കെ. എം, മുഹമ്മദ് ഫായിസ് എന്നിവർ സംസാരിച്ചു.



Leave a Reply