May 16, 2026

താക്കോൽ കാണാതായതിനെ തുടർന്നുള്ള തർക്കം പുതുവത്സരപുലരി കത്തി കുത്തിൽ കലാശിച്ചു

0
IMG_20230101_141610.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി : പുതുവത്സരപുലരിയിൽ വാക്ക് തർക്കം   സുഹൃത്തിനെ    കത്തികൊണ്ട് കുത്തിയ ശേഷം പ്രതി കടന്ന് കളഞ്ഞു . മേപ്പാടിയിൽ ഇന്ന് പുലർച്ചെ ഒന്നരയോടെ ആയിരുന്നു സംഭവം.മുർഷിദിന്റെ സുഹൃത്തിന്റെ സ്കൂട്ടറിന്റെ താക്കോൽ കാണാതായതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തികുത്തിൽ കലാശിച്ചത്.മേപ്പാടി കർപ്പൂരക്കാട്  എരുമത്തടത്തിൽ പടിക്കൽ വീട്ടിൽ വാവി എന്ന രൂപേഷ് (39) ആണ് മുർഷിദിനെ(23)കുത്തി കൊന്നത്.കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മുർഷിദ് മരിക്കുകയായിരുന്നു.രൂപേഷ് മുൻപും പല ക്രിമിനൽ കേസുകളിലും പ്രതിയാണ്.മുർഷിദിന്റെ സുഹൃത്ത് നിഷാദ്(25) നും കുത്തേറ്റിട്ടുണ്ട്. ഇയാൾ മേപ്പാടി വിംസ്  മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
 എസ്.ഐ സിറാജ്, എസ്.സി.പി.ഒ നജീബ്, സി പി ഒ സഹല്‍ അഹമ്മദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *