എൽ ഡി എഫ് ഭരണത്തിൽ മനുഷ്യജീവന് പുല്ലു വില : മുസ്ലിം യൂത്ത് ലീഗ്
മാനന്തവാടി :കടുവയുടെ ആക്രമണത്തിൽ
പരിക്കുപറ്റി ആശുപത്രിയിൽ എത്തിച്ച തോമസ് (സാലു ) എന്ന കർഷകന്
മതിയായ ചികിത്സ ലഭ്യമാക്കാൻ ആരോഗ്യ വകുപ്പിന് സാധിച്ചില്ല.
ഇത് ഗുരുതരമായ വീഴ്ചയാണ്.
ഗവൺമെൻറും സ്ഥലം എം എൽ എ യും കൃത്യമായി ഇടപെടലുകൾ നടത്തിയില്ല.ഇത്തരം സമീപനങ്ങൾ പ്രതിഷേധാർഹമാണ്.
മരിച്ച തോമസിൻ്റെ കുടുംബത്തിന് മതിയായ നഷ്ട പരിഹാരം നൽകി ആ കുടുംബത്തെ സംരക്ഷിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന്
മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
Leave a Reply