April 27, 2026

വയനാട് ടൂറിസം അസോസിയേഷൻ ബിസിനസ് മീറ്റപ്പ് 2023 സംഘടിപ്പിക്കുന്നു

0
IMG-20230113-WA00232.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : വയനാട് ടൂറിസം അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ  നേതൃത്വത്തിൽ ബിസിനസ് മീറ്റ് 2023 സംഘടിപ്പിക്കുന്നു. ടൂറിസം രംഗത്ത് ബിസിനസ് ചെയ്യുന്ന എല്ലാവർക്കും ഉപകാരപ്പെടുന്നതിനും. പരസ്പരം പരിചയപ്പെടുത്തുന്നതിനും വേണ്ടിയാണ് ഇത്തരമൊരു മീറ്റ് അപ്പ് സംഘടിപ്പിക്കുന്നത്. ഈ അവസരം ഉപയോഗപ്പെടുത്തുന്നതിന് വയനാട് ടൂറിസം അസോസിയേഷന്റെ മെമ്പർമാരെയും ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന എല്ലാ ആളുകളെയും വയനാട് ടൂറിസം അസോസിയേഷൻ സുൽത്താൻ ബത്തേരി കൊളഗപ്പാറ സ്ഥിതിചെയ്യുന്ന വയനാട്ടിലെ  ഹോട്ടലിൽ വച്ചാണ് പരിപാടി.24/1/2023 ന് ഉച്ച കഴിഞ്ഞു 2 മണിക്ക് പ്രമുഖരുടെ സാന്നിധ്യത്തിൽ പ്രോഗ്രാം ഉദ്ഘാടനം ചെയ്യുന്നു . പരസ്പരം ബിസിനസ് ആശയങ്ങൾ പങ്കുവയ്ക്കാനുള്ള ഒരു വേദിയാണ് ഇത് എന്ന് ജില്ലാ കമ്മിറ്റി വാർത്താ സമ്മേളനത്തിൽ അറിയി ച്ചു.വയനാട് ടൂറിസം അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ സൈതലവി തളിപ്പുഴ,ജില്ലാ സെക്രട്ടറി അനീഷ് ബി നായർ, ജില്ലാ ട്രഷറർ സൈഫ് വൈത്തിരി, ജില്ലാ കമ്മിറ്റി അംഗങ്ങളായ അൻവർ മേപ്പാടി, ബാബു ബത്തേരി, സുബി വൈത്തിരി, വർഗീസ് എ ഓ, മനോജ് കുമാർ, പ്രബിത ഗ്രീൻ ഗാർഡൻ,സുമ പള്ളിപ്രം, സജി വൈത്തിരി,ഹൈദർ ബാബു,സുബി,മുനീർ,അബ്ദുൽറഹ്മാൻ എന്നിവരും സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *