ദേശീയ യുവജന ദിനം ആചരിച്ചു

പുൽപ്പള്ളി : സി കെ രാഘവൻ മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യൂക്കേഷനും ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയും സംയുക്തമായി യുവജനദിനം സി കെ ആർ എം ഐ ടി യിൽ സംഘടിപ്പിച്ചു. യുവജനങ്ങൾ കർമ്മ നിരതരാകുന്നതിനോടൊപ്പം നിയമങ്ങളെക്കുറിച്ച് അവബോധം ഉള്ളവരും ആയിരിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജില്ലാ സബ് ജഡ്ജിയും ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയുടെ സെക്രട്ടറിയുമായ ഉബൈദുള്ള സി. അധ്യാപകവിദ്യാർത്ഥികളെ ബോധവൽക്കരിച്ചു .
നിയമാവബോധന ക്ലാസും അധ്യാപക വിദ്യാർത്ഥികളുടെ പ്രഭാഷണ മത്സരവും പ്രദർശനവും സംഘടിപ്പിച്ചു. മത്സര വിജയി ദിവാകരൻ കൂടത്തിലിന് സമ്മാനം നൽകി. ഐ.ടി. ഇ പ്രിൻസിപ്പാൾ ഷൈൻ പി.ദേവസ്യ, ജയശ്രീ എച്ച്.എസ്.എസ്. പ്രിൻസിപ്പാൾ ജയരാജ് മാസ്റ്റർ, ബിനീഷ് കെ.പി., ശ്രീരഞ്ജ് സി.എ, ആദർശ് എൻ.കെ, ശ്രേയ കെ.ഷിജു, ഹരിപ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.



Leave a Reply