കൽപ്പറ്റ മണ്ഡലം നേതൃസംഗമം സംഘടിപ്പിച്ചു

കൽപ്പറ്റ : എസ്.ഡി.പി.ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മണ്ഡലം നേതൃസംഗമങ്ങളുടെ ഭാഗമായി എസ്.ഡി.പി.ഐ കൽപ്പറ്റ മണ്ഡലം നേതൃസംഗമം സംഘടിപ്പിച്ചു. സംഗമം
സംസ്ഥാന സമിതി അംഗം മുസ്തഫ പാലേരി ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ജനങ്ങളുടെ ജീവിതം ദുസ്സഹമാകുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവിനെ കുറിച്ച് പ്രതിപക്ഷപാർട്ടികൾ മൗനമവലംബിക്കുകയാണെന്നും രാജ്യം അപകടകരമായ അവസ്ഥയിൽ മുന്നോട്ടുപോകുബോൾ ജനാധിപത്യ വിശ്വാസികൾ ഒരുമിച്ച് നിൽക്കണമെന്നും അദ്ധേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അഡ്വ: കെ എ അയ്യൂബ്,ജനറൽ സെക്രട്ടറി ടി നാസർ, മണ്ഡലം പ്രസിഡന്റ് വി ജാഫർ, സെക്രട്ടറി കെ പി സുബൈർ, ജില്ലാ കമ്മിറ്റി അംഗം ഹംസ വാര്യട് എന്നിവർ സംസാരിച്ചു.



Leave a Reply