March 28, 2024

തരിയോട് എ.ബി.സി.ഡി ക്യാമ്പ്: ആദ്യ ദിനം 903 പേര്‍ക്ക് രേഖകള്‍ നല്‍കി

0
Img 20230117 Wa00612.jpg
 തരിയോട്:തരിയോട് ഗ്രാമപഞ്ചായത്തില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന എ.ബി.സി.ഡി ക്യാമ്പിന്റെ ആദ്യ ദിനം 903 പേര്‍ക്ക് ആധികാരിക രേഖകള്‍ ലഭിച്ചു. 469 ആധാര്‍ കാര്‍ഡുകള്‍, 242 റേഷന്‍ കാര്‍ഡുകള്‍, 440 ഇലക്ഷന്‍ ഐഡി കാര്‍ഡുകള്‍, 93 ബാങ്ക് അക്കൗണ്ടുകള്‍, 178 ഡിജിലോക്കര്‍ മറ്റു സേവനങ്ങള്‍ എന്നിവയടക്കം 1938 സേവനങ്ങള്‍ ഒന്നാം ദിവസം നല്‍കി. കാവുമന്ദം ലൂര്‍ദ് മാതാ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ക്യാമ്പ് സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി ഉദ്ഘാടനം ചെയ്തു. 
തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ജി. ഷിബു അധ്യക്ഷതവഹിച്ചു. തരിയാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂന നവീന്‍, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഷീജ ആന്റണി, രാധ പുലിക്കോട്, ഷമീം പാറക്കണ്ടി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷിബു പോള്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ കെ.വി ഉണ്ണികൃഷ്ണന്‍, ചന്ദ്രന്‍ മടത്തുവയല്‍, ബീന റോബിന്‍സണ്‍, വിജയന്‍ തോട്ടുങ്കല്‍, പുഷ്പ മനോജ്, വത്സല നളിനാക്ഷന്‍, സിബിള്‍ എഡ്വേര്‍ഡ്, കെ.എന്‍ ഗോപിനാഥന്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി.കെ ഗണേഷ് കുമാര്‍, അക്ഷയ കോര്‍ഡിനേറ്റര്‍ ജിന്‍സി ജോസഫ്, പഞ്ചായത്ത് സെക്രട്ടറി എം.ബി ലതിക തുടങ്ങിയവര്‍ സംസാരിച്ചു.
 ജില്ലാ ഭരണകൂടം, ജില്ലാ ഐ.ടി മിഷന്‍, സിവില്‍ സപ്ലൈസ് വകുപ്പ്, അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസ്, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ്, തരിയോട് പഞ്ചായത്ത് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ബാങ്കുകളുടെയും സഹകരണത്തോടെയാണ് എ.ബി.സി.ഡി ക്യാമ്പ് നടക്കുന്നത്. എബിസിഡി ക്യാമ്പ് നടക്കുന്ന ജില്ലയിലെ അവസാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനമാണ് തരിയോട് ഗ്രാമ പഞ്ചായത്ത്. ക്യാമ്പ് നാളെ ബുധന്‍ സമാപിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *