June 6, 2026

ദോത്തി വിതരണവും പഞ്ചായത്ത്‌ മുസ്ലിം ലീഗ് ഭാരവാഹികൾക്ക് സ്വീകരണവും നൽകി

0
IMG-20230117-WA00602.jpg
By ന്യൂസ് വയനാട് ബ്യൂറോ
അഞ്ച്കുന്ന് :സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി നടത്തിയ ദോത്തി ചലഞ്ചിന്റെ ധോത്തി വിതരണം സംഘടിപ്പിച്ചു.പനമരം പഞ്ചായത്ത്‌ തല ഉദ്ഘടനം വയനാട് ജില്ലാ മുസ്ലിം ലീഗ് ഉപാധ്യക്ഷൻ പി ഇബ്രാഹിം മാസ്റ്റർ സീനിയർ ലീഗ് പ്രവർത്തകൻ കണക്കാശേരി മഹമൂദ് ഹാജിക്ക് നൽകി നിർവഹിച്ചു.പഞ്ചായത്ത്‌ ലീഗ് നേതാക്കൾക്കുള്ള സ്വീകരണം പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡണ്ട്‌ മുരിക്കഞ്ചേരി സുലൈമാൻ ഹാജി ഉദ്ഘടനം ചെയ്തു. പഞ്ചായത്ത്‌ ലീഗ് ഭാരവാഹികളായ അസീസ് കുനിയാൻ, സി കെ അബ്ദുൽ റഹിമാൻ, ജാഫർ മാസ്റ്റർ, മേക്കായി ലത്തീഫ്, ആയങ്കി റസാഖ്, ഉമ്മർ ഹാജി കേളോത്, സി കെ അബ്ദു, നാസർ കുരിങ്ങാരത്, മജീദ്‌ കൊറോത്തറ നാസർ പുളിക്കണ്ടി , പഞ്ചായത്ത്‌ യൂത്ത് ലീഗ് ഭാരവാഹികളായ നൗഫൽ വടകര, ദാവൂദ് കൈതക്കൽ, ഷബ്‌നാസ് ബാപ്പുട്ടി, ലക്ഷ്മി ആലാക്കമുട്ടം, എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ജാഫർ കുണ്ടാല അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് ജനറൽ സെക്രട്ടറി സി പി ലത്തീഫ് സ്വാഗതവും സാജർ കല്ലങ്കണ്ടി നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *