ആയൂർവേദ ഹെൽത്ത് സെൻ്റർ ഉദ്ഘാടനം ഇന്ന്
കൽപ്പറ്റ: യു.എ. ഇ ആസ്ഥാന മായ ആയൂർവേദ ഹെൽത്ത് സെൻ്ററിൻ്റെ കേരളത്തിലെ ആദ്യത്തെ ആയൂർവേദ ഹോസ്പിറ്റൽ ഉദ്ഘാടനം 19 ന് വൈകിട്ട് 4 മണിക്ക് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. .കാവും മന്ദം മാടക്കുന്നിലെ കിംഗ് ഫ്ലോററിസോട്ടിലാണ് ആയൂർവേദ സെൻ്റർ.പ്രമുഖ ഡോക്ടർമാരുടെ നേതൃത്വത്തിൽ വിപുലമായ ചികിൽസാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ആയൂർവേദത്തിലെ എല്ലാ ചികിത്സാ ക ളും ലഭ്യമാണ്. അത്യാധുനിക സൗകര്യത്തിൽ പാരമ്പര്യ ചികിൽസാ രീതികളാണ് അവലംബിക്കുന്നത്. ഇന്ത്യയിലെ യും വിദേശത്തെ മുള്ളവർക്ക് ചികിൽസാ സൗകര്യമുണ്ട്. പ്രശാന്ത സുന്ദരമായ വയനാടിൻ്റെ കലാവസ്ഥയിൽ കിടത്തി ചികിൽസയുമുണ്ട്. പഴകിയ രോഗ ചികിൽസക്കൊപ്പം സുഖ ചികിൽസ, സ്പാ ,മസാജ് ,എന്നിവയുമുണ്ടന്ന് സി.ഇ.ഒ. ഫാസിൽ അലി പള്ളിയാൽ ,വയനാട് സെൻ്റർ എം.ഡി നിസാം
അറിയിച്ചു.
Leave a Reply