April 26, 2026

വനം വകുപ്പിൽ പി.ആർ.ഒ സംവിധാനം ഏർപ്പെടുത്തുക: ഇ ജെ ബാബു

0
IMG-20230119-WA00222.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : വന്യ ജീവി ശല്യം കൊണ്ടു പൊറുതിമുട്ടുന്ന പ്രത്യേക സാഹചര്യത്തിൽ ജില്ലയിൽ വനംവകുപ്പിൻ്റെ വാർത്തകളും, അറിയിപ്പുകളും കാലതാമസം കൂടാതെ ഔദ്യോഗികമായി നൽകുന്നതിനായി കൃത്യമായ പി ആർ ഒ സംവിധാനം ഏർപ്പെടുത്തണമെന്ന് സി പി ഐ ജില്ലാ സെക്രട്ടറി ഇ.ജെ ബാബു ആവശ്യപ്പെട്ടു. കടുവ കർഷകനെ ആക്രമിച്ചതുൾപ്പെടെയുള്ള സാഹചര്യത്തിൽ വനം മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലും ഈ ആവശ്യം ഉയർന്നിരുന്നു. ജനവാസ മേഖലകളിൽ കടുവയടക്കമുള്ള വന്യമൃഗങ്ങൾ ഇറങ്ങുമ്പോഴും, വളർത്തുമൃഗങ്ങളെയടക്കം കൊന്നു തിന്നുമ്പോഴും വനം വകുപ്പിൻ്റെ ഔദ്യോഗിക പ്രതികരണത്തിനായാണ് നാട്ടുകാർ കാത്ത് നിൽക്കുക. കടുവയുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണങ്ങളും, ഊഹാപോഹങ്ങളും സജീവമായ ഇക്കാലത്ത് വനം വകുപ്പ് പി.ആർ.ഒ മുഖാന്തരം തത്സമയം വാർത്താകുറിപ്പുകൾ പങ്കുവെക്കുന്നത് അനാവശ്യ ആശങ്കയും, ഭയവും ഒഴിവാക്കുന്നതിനിടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *