ആറ് കോടി ബാധ്യത : മെഡിക്കൽ കോളേജ് അടച്ച് പൂട്ടലിന്റെ വക്കിലെന്ന് കോൺഗ്രസ്സ്

മാനന്തവാടി : ആറ് കോടി ബാധ്യത വരുത്തി വച്ച വയനാട് മെഡിക്കൽ കോളേജ് അടച്ചു പൂട്ടലിൻ്റെ വക്കിലാണെന്ന് കോൺഗ്രസ് ആരോപിച്ചു. വൈദ്യൂതി ബിൽ കുടിശ്ശിക1.50 കോടി,
വാട്ടർ ചാർജ്ജ് കുടിശ്ശിക 15 ലക്ഷം ഉൾപ്പെടെ ആറു കോടി രൂപയുടെ ബാധ്യതയാണ് ഉള്ളത്.ദൈനം ദിന ആവിശ്യങ്ങൾക്ക് പോലും പണം ഇല്ലാതെ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് മാനന്തവാടി മെഡിക്കൽ കോളേജ്ഈ നില തുടർന്നാൽ ലാബും
എക്സറെ യൂണിറ്റും
അടച്ചിടേണ്ടിവരുമെന്നും സർക്കാർ അടിയന്തരമായി ഇടപെടണമെന്നും മാനന്തവാടി – പനമരം സംയുക്ത ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവിശ്യപ്പെട്ടു 15 ലക്ഷം രൂപ അനുവദിച്ചാൽ സി.ടി. സ്കാൻ പ്രവർത്തന ക്ഷമമാകും
അതിനും പണം അനുവദിക്കുന്നില്ല
, കടുത്ത അവഗണനയാണ് മെഡിക്കൽ കോളേജിനോട് സർക്കാരും എം.എൽ.യും കാണിക്കുന്നതെന്ന് യോഗം ആരോപിച്ചു.തോമസിന്റെ ചികിത്സാ പിഴവ് അന്വേഷിക്കുക
കാത്ത് ലാബ് ആരംഭിക്കുക
സി .ടി . സ്കാൻ പ്രവർത്തനക്ഷമമാക്കുക
മരുന്ന് ലഭ്യത ഉറപ്പ് വരുത്തുക
വിദഗ്‌ധ ഡോക്ടർമാരുടെ സേവനം ഉറപ്പ് വരുത്തുക ആശുപത്രി ബാധ്യത സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്
മെഡിക്കൽ കോളേജിന് മുമ്പിൽ രണ്ടാം ഘട്ട സമരം നടത്തുവാനും യോഗം തീരുമാനിച്ചു
ജനുവരി 23 ന് മെഡിക്കൽ കോളേജിന് മുമ്പിൽ താലൂക്കിലെ ജനപ്രതിനിധികളും
പാർട്ടി ഭാരവാഹികളും സത്യാഗ്രഹ സമരം നടത്തും.യോഗത്തിൽ ബ്ലോക്ക് പ്രസിഡണ്ട് എം.ജി ബിജു അധ്യക്ഷത വഹിച്ചു ഡി.സി.സി. പ്രസി സണ്ട്
എൻ.ഡി. അപ്പച്ചൻ ഉൽഘാടനം ചെയ്തു.നേതാക്കളായ പി.കെ.ജയലക്ഷ്മി,കമ്മന മോഹനൻ എൻ – കെ വർഗ്ഗീസ്,അഡ്വ.എം വേണുഗോപാൽ,എ.പ്രഭാകരൻ മാസ്റ്റർ
സിൽവി തോമസ്,എ.എം.നിഷാന്ത്,
എക്കണ്ടി മൊയ്തൂട്ടി,പി.വി ജോർജ്ജ്
ഷാജി ജേക്കബ്ബ്, കെ.പി.രാധാകൃഷ്ണൻ
തുടങ്ങിയവർ പ്രസംഗിച്ചു.



Leave a Reply