August 30, 2026

ഒപ്പം ഒപ്പത്തിനൊപ്പം പഞ്ചായത്ത് ഗോത്ര കലാ മേള-23 സമാപിച്ചു

0
IMG-20230121-WA00152.jpg
By ന്യൂസ് വയനാട് ബ്യൂറോ
നിരവില്‍പ്പുഴ: ഒപ്പം ഒപ്പത്തിനൊപ്പം പഞ്ചായത്ത് ഗോത്ര കലാ മേള-23 കുഞ്ഞോ എയുപി സ്‌കൂളില്‍ സമാപിച്ചു.ചരിത്രപരവും സാമൂഹ്യപരവുമായ കാരണങ്ങളാല്‍ മാറ്റിനിര്‍ത്തപ്പെടുന്ന നാളെയുടെ പ്രതീക്ഷകളായ കഴിവുറ്റ വിദ്യാര്‍ഥികളെ മുഖ്യധാരയിലേക്ക് കൈപിടിച്ച് നടത്തുക, മണ്ണിന്റെ നേരവകാശികളായ ആദിവാസി വിഭാഗങ്ങള്‍ക്കിടയിലെ വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസ,കലാകായിക രംഗങ്ങളില്‍ മുന്‍നിരയിലെത്തിക്കുക, പ്രൈമറി തലത്തിലെ കൊഴിഞ്ഞു പോക്ക് തടയുക എന്ന ലക്ഷ്യത്തോടെ 2016-17 കാലഘട്ടത്തില്‍ തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് ആരംഭിച്ചത്.പഞ്ചായത്തിലെ 7 സ്‌കൂളുകളില്‍ നിന്നായി പ്രതിഭകള്‍ മാറ്റുരച്ച മേളയില്‍ എല്‍.പി, യു.പി വിഭാഗങ്ങളില്‍ കുഞ്ഞോം എ.യു.പി സ്‌കൂള്‍ ഓവറോള്‍ കീരീടം നേടി. സമാപന സമ്മേളനം ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി, മറ്റു ജനപ്രതിനിതികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. കായിക മത്സരങ്ങള്‍ ജനുവരി 25 ന് പുതുശ്ശേരി സ്‌കൂളില്‍ നടക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *