April 19, 2024

നിർബന്ധ മത പരിവർത്തന നിരോധനം മുസ്ലിംങ്ങൾക്ക് ബാധകമല്ല : സത്താർ പന്തലൂർ

0
Img 20230127 090549.jpg
കൽപ്പറ്റ : നിർബന്ധ മത പരിവർത്തന നിരോധന നിയമം യാഥാർത്ഥ്യ ബോധത്തോടെ നടപ്പിലാക്കിയാൽ അത് മുസ്ലിംങ്ങളെ ബാധിക്കില്ലെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തലൂർ കൽപ്പറ്റയിൽ പറഞ്ഞു. എസ് കെ എസ് എസ് എഫ് വയനാട് ജില്ലാ കമ്മിറ്റി മുട്ടിലിൽ സംഘടിപ്പിച്ച മനുഷ്യ ജാലികയിൽ പ്രമേയ പ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ഒരു വ്യക്തിയുടെ സ്വയം ബോധ്യത്തിലൂടെ മാത്രമേ ഒരാൾക്ക് ഇസ്ലാം സ്വീകരിക്കുവാൻ കഴിയൂ. അതു കൊണ്ട് തന്നെ നിർബന്ധ മത പരിവർത്തനം ഇസ്ലാമിൽ ഇല്ല. മതത്തെ  തെറ്റ്  ധരിപ്പിക്കാനും    വികലമായി ചിത്രീകരിക്കാനും ചില ശക്തികൾ നടത്തുന്ന പ്രചരണങ്ങൾ സമൂഹം തിരിച്ചറിയുമെന്നും സത്താർ പന്തലൂർ വ്യക്തമാക്കി.
രാജ്യത്ത് രാഷ്ട്രീയ ജനാധിപത്യത്തിനപ്പുറം സാമൂഹ്യ ജനാധിപത്യം രൂപപ്പെടണമെന്നും
രാജ്യത്തിന്റെ പൈത്യകവും മൂല്യവും ചേർത്ത് പിടിക്കുന്ന ഭരണകൂടത്തിന് മാത്രമേ രാജ്യത്തെ മുന്നോട്ട് നയിക്കാൻ കഴിയുകയുള്ളുവെന്നും എല്ലാ മത വിഭാഗങ്ങളെയും സമൂഹങ്ങളെയും ഉൾക്കൊള്ളാൻ ഭരണകൂടം തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ ഭരണഘടനയെയും 
നിയമങ്ങളെയും 
കാറ്റിൽ പറത്തി മതത്തിന്റെ പേര് പറഞ്ഞും മതത്തെ മറയാക്കിയും നടത്തുന്ന വൈകാരികമായ പ്രവർത്തനങ്ങൾ സമുദായത്തിനും രാജ്യത്തിനും അപകടകരമാണെന്നും പൂർവ്വ സൂരികൾ പകർന്ന് നൽകിയ നന്മകളെ ചേർത്ത് പിടിക്കാൻ യുവ സമൂഹം തയ്യാറാവണമെന്നും അദ്ദേഹം വ്യക്തമാക്കി..മനുഷ്യജാലിക സംഗമം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വയനാട് ജില്ലാ പ്രസിഡണ്ട് കെടി ഹംസ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് അബ്ദുല്ലത്തീഫ് വാഫി തരുവണ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാർ,മുഹിയുദ്ദീൻ കുട്ടി യമാനി ,അയ്യൂബ് മാസ്റ്റർ മുട്ടിൽ, സയ്യിദ് ശിഹാബുദ്ദീൻ തങ്ങൾ പേരാൽ,സയ്യിദ് മുജീബ് തങ്ങൾ കൽപ്പറ്റ ,എൻ ബി ഫൈസൽ മുട്ടിൽ,എസ് മുഹമ്മദ് ദാരിമി,ഇബ്രാഹിം ഫൈസി വാളാട്,മുജീബ് ഫൈസി കമ്പളക്കാട്,കെ കെ അഹമ്മദ് ഹാജി,മമ്മൂട്ടി മുസ്ലിയാർ,പി സി ഇബ്രാഹിം ഹാജി,കെ എ നാസർ മൗലവി,സൈനുൽ ആബിദ് ദാരിമി,അഷ്റഫ് ഫൈസി,എം എം ബഷീർ ,പി സുബൈർ,ഷാഫി ദ്വാരക,മുനീർ വാളാട്,അലി മാസ്റ്റർ,ഹാരിസ് ബാഖവി,എ കെ മുഹമ്മദ് ദാരിമി,എ കെ സുലൈമാൻ ,അബ്ദുൽ ഖാദർ, ആസിം സമാൻ ഫൈസി, അശ്മിൽ നൗഷാദ് എന്നിവർ സംബന്ധിച്ചു.എസ്കെഎസ്എസ്എഫ് ജില്ലാ സെക്രട്ടറി അബ്ബാസ് വാഫി സ്വാഗതവും അസൈനാർ പരിയാരം നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *