March 29, 2024

കാപ്പിസെറ്റ് മുതലി മാരൻ ജി.എച്ച്.എസ് സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

0
Img 20230130 201849.jpg
 
പുൽപ്പള്ളി : മുതലി മാരൻ .ജി.എച്ച്.എസ് കാപ്പി സെറ്റ് സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി.
 വയനാട് ജില്ലയിലെ തന്നെ ഗോത്ര ( ഊരാളി ) വിഭാഗത്തിൽ  നിന്നുള്ള അധ്യാപകനാണ് മുതലിമാരൻ മാസ്റ്റർ. മുതലി മാരൻ മാസ്റ്റർ ഗോത്ര വിഭാഗത്തിന് പ്രാധാന്യം കൊടുത്ത് കൊണ്ട്  ഗവണ്മെന്റ് അനുമതിയോടു കൂടി  1981- ൽ ഈ സ്കൂൾ സ്ഥാപിച്ചു. മുന്നോട്ടുള്ള പ്രയാണത്തിൽ ഹൈ സ്കൂളായും, ഉപരി പഠനത്തിനുള്ള വിദ്യാഭ്യാസ സ്ഥാപനം എന്ന ദീർഘവീക്ഷണത്തോടുകൂടിയാണ് തന്റെ 4- ഏക്കർ 60 സെന്റ് സ്ഥലം ദാനമായി നൽകിക്കൊണ്ട് സ്കൂൾ രൂപീകരിച്ചത്.  2023- മാർച്ച്‌ -31 ന് നടത്തുന്ന 42–ാം സ്കൂൾ വാർഷികത്തോടനുബന്ധിച്ച്, സ്കൂളിന്റെ ആരംഭം മുതലുള്ള പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം നടത്തി. 37- ബാച്ചുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ  സംഗമത്തിൽ പങ്കെടുത്തു.
 കുടിയേ മേഖലയായ പുൽപ്പള്ളിയിൽ  ഗോത്ര വിഭാഗത്തിനും,  മറ്റുള്ളവർക്കും ഇന്ന് ഹൈസ്കൂൾ തലം വരെ ഉയർന്ന്, 100 മേനി വിജയത്തിൽ നിൽക്കുന്ന ഈ കലാലയ ശില്പിയായ മുതലി മാരൻ മാസ്റ്ററെ അനുസ്മരിച്ചു കൊണ്ട് പൂർവ്വ വിദ്യാർത്ഥി സംഗമം ആരംഭിച്ചു. പൂർവ്വ വിദ്യാർത്ഥി സംഗമത്തിന് സ്റ്റാഫ് സെക്രട്ടറി മോഹൻ കെ. കെ സ്വാഗതം ആശംസിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സദൻ ടി.പി പൂർവ്വ വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥിയും, നടനുമായ ദേവേന്ദ്രനാഥ ശങ്കരനാരായണൻ മുഖ്യപ്രഭാഷണം നടത്തി.  പൂർവ്വ വിദ്യാർത്ഥികൾ  തങ്ങളുടെ   മാധുര്യം നിറഞ്ഞ കലാലയ ജീവിത നിമിഷങ്ങൾ   പങ്കുവെച്ചു.
42 -ാം  വാർഷികത്തോടനുബന്ധിച്ച് എല്ലാ പൂർവ്വ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു . പൂർവ്വ വിദ്യാർത്ഥി സംഘടനയ്ക്ക് ഭാവിയിൽ സ്കൂളിന് എന്തൊക്കെ പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയും എന്ന് അവലോകനം നടത്തി.
  ഗോത്ര വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക്   ക്രിയാത്മകമായ പ്രവർത്തനങ്ങളിലൂടെ പൂർവ്വ വിദ്യാർത്ഥികൾ പിന്തുണ നൽകാനും, ഫെബ്രുവരി മാസത്തിൽ വീണ്ടും പൂർവ്വ വിദ്യാർത്ഥികൾ ഒത്തുചേരാനും തീരുമാനിച്ചു.
 മുതലി മാരൻ ജി.എച്ച്.എസ് കാപ്പിസെറ്റ് സ്കൂളിലെ അധ്യാപകരായ മാർഗ്ഗരറ്റ് മാനുവൽ, ബിജു കെ. ഡി, റീന ഓ.ജി, രഞ്ജു പി.ജെ  പൂർവ വിദ്യാർത്ഥികൾക്ക് ആശംസകൾ അർപ്പിച്ചു.
 പൂർവ്വ വിദ്യാർത്ഥികളായ മാത്യു തറയിൽ,  റെജി പി.ജെ, കുശൻ യു.എൻ, ബിന്ദു എം. ആർ , ബൈനോ, ഷാജൻ സി. എം, ഷിജു വി.പി, അനീഷ് എം. ജി, സിനീഷ്, സീന എം.പി, ദീപാ തോമസ്, മേരി സജി, അഷിത തോമസ്,  അക്ഷയ കൃഷ്ണ, രമ്യ പി.ജി, അഭിഷേക്, കിരൺ, ധന്യ, സരിത കെ.വി എന്നിവർ സംസാരിച്ചു. അനഘ സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.  ഗോത്ര വിഭാഗത്തിന് പ്രാധാന്യം നൽകി ആരംഭിച്ച മുതലി മാരൻ ജി എച്ച് എസ് സ്കൂളിലെ ആരംഭം മുതലുള്ള പൂർവ്വ വിദ്യാർത്ഥികളുടെ ഒത്തുചേർന്നുള്ള സംഗമത്തിന്, സ്കൂൾ പി.ടി.എയും, കാപ്പി സെറ്റ് പ്രദേശവാസികളും പൂർണ്ണ പിന്തുണ  നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *