ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവാക്കി അഗ്നിരക്ഷാസേന
ബത്തേരി: നെന്മേനി ഗ്രാമപഞ്ചായത്തിലെ റഹ്മത്ത് നഗർ പുളിക്കൽ സക്കീനയുടെ വീട്ടിലെ ഗ്യാസ് സിലിണ്ടർ ലീക്കായി കഴിഞ്ഞ ദിവസം വൈകുന്നേരം തീപ്പിടിച്ചു. വിവരമറിഞ്ഞെത്തിയ ബത്തേരി അഗ്നിരക്ഷാസേന സിലിണ്ടർ പുറത്തെത്തിച്ച് പ്രത്യേക രീതിയിൽ കമഴ്ത്തി വെച്ചാണ് തീ അണച്ചത്. ബത്തേരി അഗ്നിരക്ഷാസേനയിലെ സ്റ്റേഷൻ ഓഫീസർ അർജുൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശിവദാസൻ, മാർട്ടിൻ, മുകേഷ്, സുധീഷ്, ശ്യാം കുരിയൻ, രാജേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.





Leave a Reply