കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ബജറ്റ് വയനാടന്‍ ജനതയോടുള്ള വെല്ലുവിളി: എന്‍ ഡി അപ്പച്ചന്‍

കല്‍പ്പറ്റ: നിരവധി വാഗ്ദാനങ്ങള്‍ കേരളത്തിലെ മുഖ്യമന്ത്രിയും, മറ്റ് മന്ത്രിമാരും വയനാട്ടിലെത്തി പ്രഖ്യാപിച്ച് പോയതല്ലാതെ യാതൊന്നും നടപ്പിലാക്കാതെ ജനങ്ങളെ നിരാശരാക്കിയെന്ന് ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍. നികുതിക്കൊള്ളക്കെതിരെ ജില്ലാകോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ നടന്ന കരിദിനാചര ത്തിന്റെ ഭാഗമായി നടന്ന പ്രകടനവും യോഗവും
ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പെട്രോളിന്റെയും ഡീസലിന്റെയും സെസ് രണ്ട് ശതമാനം വര്‍ധിപ്പിച്ചു. ഭൂനികുതി, രജിസ്‌ട്രേഷന്‍, ഭൂമിയുടെ താരിഫ് എന്നിവ കൂട്ടി. വെള്ളക്കരരം കൂട്ടി, വൈദ്യുതി ചാര്‍ജ്ജും വര്‍ധിപ്പിച്ചു. ഇതെല്ലാം ചെയ്തിട്ടും അല്‍പ്പം പോലും മാനക്കേടില്ലാതെ മുഖ്യമന്ത്രി സ്ഥാനത്ത് ചടഞ്ഞിരിക്കുന്നത് കേരളത്തിന്റെ ചരിത്രത്തിന് തന്നെ അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ മറ്റൊരു പകര്‍പ്പാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ്, കോര്‍പറേറ്റുകള്‍ക്ക് മാത്രമായൊരു ബജറ്റാണത്. 25000 കോടി രൂപ വരെ കാര്‍ഷികമേഖലയുടെ പേര് പറഞ്ഞ് വന്‍കിടതോട്ടംകാര്‍ക്ക് വായ്പയെടുക്കാനുള്ള പദ്ധതി തീരുമാനിച്ചിരിക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം വെട്ടിക്കുറച്ച് പാവപ്പെട്ടവരുടെ ജീവിതം പ്രതിസന്ധിയിലാക്കുകയാണ്. വരുന്ന തിരഞ്ഞെടുപ്പില്‍ വോട്ട് കിട്ടാനുള്ള ഒരു ബജറ്റാണ് കേന്ദ്രസര്‍ക്കാരിന്റേത്. രാജ്യത്തെ വര്‍ഗീതയുടെ പേരില്‍ വിഭജിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ എന്തുവില കൊടുത്തും കോണ്‍ഗ്രസ് ചെറുക്കും. പുതിയ നികുതിഭാരങ്ങള്‍ അടിച്ചേല്‍പ്പിച്ചതിന്റെ ഭാഗമായി സാധാരണക്കാര്‍ പട്ടിണിയിലേക്ക് പോകുകയാണ്. ഒരു ഉപഭോക്തൃ സംസ്ഥാനമായ കേരളം നിത്യോപയോഗ സാധനങ്ങള്‍ക്കായി ആശ്രയിക്കുന്നത് അന്യസംസ്ഥാനങ്ങളെയാണ്. ഇപ്പോള്‍ തന്നെ 32 ശതമാനം നികുതി ഈടാക്കുന്ന കേരളവും, 40 ശതമാനത്തിലധികം തീരുവ ഈടാക്കുന്ന കേന്ദ്രവും ജനങ്ങളെ കൊള്ളയടിക്കുകയാണ്. പാവപ്പെട്ടവന്റെ ജീവിതം കൂടുതല്‍ ദുരിതത്തിലേക്ക് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. കെ പി സി സി ജനറല്‍ സെക്രട്ടറി കെ കെ ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി. കെ പി സി സി മെമ്പര്‍ പി പി ആലി അധ്യക്ഷനായിരുന്നു. ഒ വി അപ്പച്ചന്‍, എം എ ജോസഫ്, എന്‍ എം വിജയന്‍, കെ പി പോക്കര്‍ഹാജി, വി എ മജീദ്, മോയിന്‍ കടവന്‍, നജീബ് കരണി, ഉമ്മര്‍ കുണ്ടാട്ടില്‍, ഹര്‍ഷല്‍ കോന്നാടന്‍, ആര്‍ രാജന്‍, ഇ വി ഏബ്രഹാം, മുബാരിഷ് അയ്യാര്‍, മുഹമ്മദ് ഷെബിന്‍, അര്‍ജുന്‍ മണിയങ്കോട്, ഷനൂപ് എം പി, തുടങ്ങിയവര്‍ പങ്കെടുത്തു.



Leave a Reply