March 22, 2023

നെല്ല് സംഭരണം : പാടശേഖരങ്ങളിൽ വൻ ക്രമക്കേട്

IMG_20230217_142354.jpg

മീനങ്ങാടി: പാടശേഖരങ്ങളിലെ നെല്ല് സംഭരണത്തിൽ കൃത്രിമം കാണിച്ച് അനർഹമായി ആനുകൂല്യങ്ങൾ കൈപ്പറ്റുന്നുണ്ടെന്ന വിവരത്തിൽ 'ഓപ്പറേഷൻ റൈസ് ബൗൾ, എന്ന പേരിൽ വയനാട്ടിലെ നൂൽപ്പുഴ, മുള്ളൻകൊല്ലി, തിരുനെല്ലി, കണിയാമ്പറ്റ കൃഷിഭവനുകളുടെ കീഴിലെ പാടശേഖരങ്ങളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി.
നൂൽപ്പുഴ കൃഷിഭവനു കീഴിലെ ഒരു കർഷകൻ്റെ 80 സെൻ്റ് നിലം നെല്ല് സംഭരിക്കുന്നതിനായി ഓൺലൈനിൽ രജിസ്റ്റർ ചെയ്യുകയും അതനുസരിച്ച് 1641 കിലോഗ്രാം നെല്ല് സപ്ലൈയ്ക്കോയ്ക്ക് നൽകി ആനുകൂല്യം കൈപ്പറ്റിയതായും എന്നാൽ പരിശോധനയിൽ നിലം പൂർണ്ണമായും കവുങ്ങ് കൃഷി ചെയ്തതായും കാണാൻ കഴിഞ്ഞു.മറ്റൊരു കർഷകൻ 7.5 ഏക്കർ നിലം നെല്ല് സംഭരിക്കുന്നതിനായി രജിസ്റ്റർ ചെയ്യുകയും കൃഷിഭൂമിയിൽ വാഴ ഉൾപ്പെടെയുള്ള മറ്റ് വിളകൾ കൃഷി ചെയ്യുകയും രജിസ്റ്റർ ചെയ്ത കൃഷിഭൂമിയിൽ നിന്നും ലഭിക്കാവുന്നതിലും അധികം നെല്ല് സപ്ലൈക്കോയ്ക്ക് നൽകി ആനുകൂല്യം കൈപ്പറ്റിയതായും കണ്ടെത്തിയിട്ടുണ്ട്.
മുള്ളൻകൊല്ലി കൃഷി ഭവനു കീഴിലെ നെൽകൃഷിയ്ക്ക് ഉപയുക്തമല്ലാത്ത ഭൂമി കാണിച്ച് ആനുകൂല്യത്തിന് അപേക്ഷ നൽകിയിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്.മുൻവർഷങ്ങളിൽ സപ്ലൈയ്ക്കോയുമായി കരാറിലേർപ്പെട്ടമില്ലുകാർ കർഷകരിൽ നിന്നും നെല്ല് അളന്ന് തിട്ടപ്പെടുത്തി ശേഖരിക്കുന്ന സമയം പൊടിയുടെയും ഈർപ്പത്തിൻ്റെയും പേരിൽ 10% തൂക്ക കുറവ് വരുത്തി നെല്ല് ശേഖരിച്ചതായും കണ്ടെത്തിയിട്ടുണ്ട്.കൂടാതെ നെൽകൃഷി യോഗ്യമായ സ്ഥലത്തിൻ്റെ വിസ്തീർണം തിട്ടപ്പെടുത്തുന്നതിൽ കൃഷി അസിസ്റ്റൻ്റ് മാർക്ക് സാധിക്കാതെ വന്നതായും കണ്ടെത്തിയിട്ടുണ്ട്.
വിജിലൻസ്മിന്നൽ പരിശോധനയ്ക്ക് വിജിലൻസ് ആൻ്റ് ആൻറി കറപ്ഷൻ ബ്യൂറോ വയനാട് യൂണിറ്റ് ഡി.വൈ.എസ്….പി .സിബി തോമസ്, ഇൻസ്പെക്ടർമാരായ മനോഹരൻ തച്ചമ്പത്ത്, ജയപ്രകാശ്.എ. യു.എന്നിവർ നേതൃത്വം നൽകി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *